യു ട്യൂബിന് ഭീഷണിയായി വീഡിയോ പ്ലാറ്റ് ഫോമുമായി ആമസോണ്‍ രംഗത്ത്

വീഡിയോ കാണാന്‍ ഇനി ആമസോണ്‍ സെര്‍ച്ച് ചെയ്താല്‍ ഇതി അത്ഭുതപ്പെടരുത്. കാരണം ഓണ്‍ലൈന്‍ സേവനരംഗത്തെ ഈ പ്രമുഖര്‍ യുട്യൂബ് മാതൃകയില്‍ വീഡിയോ പ്ലാറ്റ് ഫോമുമായി രംഗത്തെത്തിയിരിക്കുകയാണ്. ആമസോണ്‍ വീഡിയോ ഡയറക്ട് എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്.
യു ട്യൂബിലെ പോലെ വീഡിയോ കാണാനും അപ് ലോഡ് ചെയ്യാനും ഇത് വഴി സാധിക്കും. ആമസോണില്‍ അക്കൗണ്ട് വേണമെന്ന് മാത്രം. യുട്യൂബിലേത് പോലെതന്നെ അപ് ലോഡ് ചെയ്യപ്പെട്ട വീഡിയോയുടെ ക്ലിക്കിനനുസരിച്ച് പ്രതിഫലവും ലഭിക്കും. വില്‍ക്കപ്പെടുന്നതും സബ്സ്ക്രൈബ് ചെയ്യപ്പെടുന്നതുമായ വീഡിയോകള്‍ക്കും പരസ്യങ്ങളുള്ള വീഡിയോകള്‍ക്കും അവയുടെ മൊത്തം വരുമാനത്തിന്റെ അമ്പത് ശതമാനം വരുമാനമായി ലഭിക്കും.
വ്യത്യസ്ത രീതിയില്‍ വീഡിയോകള്‍ കാണാനുള്ള സൗകര്യവും ആമസോണ്‍ വീഡിയോ ഡയറക്ടിലുണ്ട്. പരസ്യങ്ങളുള്ള വീഡിയോ സൗജന്യമായി കാണുകയോ, പണം മുടക്കി കാണുകയോ വിലയ്ക്കു വാങ്ങുകയോ ചെയ്യാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here