ഫ്ളവേഴ്സില്‍ ഇന്ന് താരമാമാങ്കം

ഫ്ളവേഴ്സ് ഷാര്‍ജാ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ ഫിലിം അവാര്‍ഡ്സ് ഇന്നും നാളെയും ഫ്ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യും. രണ്ട് ദിവസങ്ങളിലും വൈകിട്ട് ഏഴുമണിയ്ക്കാണ് താര നിശ സംപ്രേക്ഷണം ചെയ്യുക.
ഹിന്ദി,തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ഈ മികവിന്റെ അംഗീകാരത്തിന് ഇന്ത്യന്‍ സിനിമാ ലോകത്തെ പ്രഗത്ഭര്‍ സാക്ഷിയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 29 നാണ് ചാര്‍ജയില്‍ വച്ച് താരനിശ ഫ്ളവേഴ്സ് താരനിശ സംഘടിപ്പിച്ചത്. അവാർഡ് നിശകളിൽ സുതാര്യതയുടെയും വിശ്വാസ്യതയുടെയും വെള്ളി വെളിച്ചം നിറച്ച ഫ്‌ളവേഴ്‌സ് ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് സമ്മാനിച്ച സമർപ്പണമാണ് ഹെൻകോ ഫ്‌ളവേഴ്‌സ് ഇന്ത്യൻ ഫിലിം അവാർഡ്‌സ്.
ആശാ ശരത്ത്, ഷംനാ കാസിം, രമ്യാ വമ്പീശൻ എന്നിവരുടെ നടന വിസ്മയവും ഒപ്പം സ്റ്റീഫൻ ദേവസിയുടെ തകർപ്പൻ പ്രകടനവും അവാർഡ് നിശയ്ക്ക് മിഴിവേകി. ഈ വർഷം ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ നിന്നായിരുന്നു അവാർഡ് ജേതാക്കൾ. കരീനാ കപൂർ, കരീഷ്മാ കപൂർ, മമ്മൂട്ടി, ഇർഫാൻ ഖാൻ, കാജൽ അഗർവാൾ, ജയറാം തുടങ്ങിയ വമ്പൻ താരനിര തന്നെ പങ്കെടുത്ത അഞ്ച് മണിക്കൂർ ദൈർഘ്യമുള്ള കാഴ്ചയുടെ അത്യപൂർവ്വ വിസ്മയങ്ങൾക്ക് അറുപതിനായിരത്തിലധികം കാണികൾ സാക്ഷ്യം വഹിച്ചു.