കുമ്പിടിയാ കുമ്പിടി!!

തമിഴ്‌നാട്ടിലിപ്പോൾ കസ്തൂരിയമ്മയാണ് താരം. തെരഞ്ഞെടുപ്പ് പോരാട്ടം കൊടുമ്പിരികൊള്ളുമ്പോൾ എ.ഐ.എ.ഡി.എം.കെയും ഡി.എം.കെയും വാദ്ഗാനപ്പെരുമഴയാണ് വോട്ടർമാർക്കായി പൊഴിക്കുന്നത്. ഈ വാദ്ഗാനങ്ങളുടെ വിവരണം നിറച്ച പരസ്യങ്ങളും ചാനലുകളിൽ ധാരാളം. സ്വന്തമായി ചാനലുകൾ ഉള്ളപ്പോൾ എത്ര വേണമെങ്കിലും പരസ്യം കൊടുക്കാമല്ലോ!!
എന്നാൽ,ഇരുപാർട്ടികളുടെയും പരസ്യത്തിൽ ഒരേ സമയം ഒരാൾ അഭിനയിച്ചാലോ കസ്തൂരി എന്ന 67കാരി ഇരുകൂട്ടരുടെയും പ്രചരണവിഡിയോയിലെ അഭിനേതാവാണ്. ആരും സഹായിക്കാനില്ലാത്ത സമയത്ത് തന്നെ സഹായിച്ചത് ജയലളിതാമ്മയാണെന്ന് എ.ഐ.എ.ഡി.എം.കെ വീഡിയോയിൽ പറയുന്ന കസ്തൂരി ഡിഎംകെ വീഡിയോയിൽ ജയലളിതയ്‌ക്കെതിരെ ആഞ്ഞടിക്കുന്നു.അഴിമതിക്കാരെ അധികാരത്തിലേറ്റരുതെന്നാണ് പരസ്യം പറയുന്നത്.
https://www.youtube.com/watch?v=9OHkFJJgrAY
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here