കേരളത്തിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായ്; കേരളം ഇനി പോളിങ്ങ് ബൂത്തിലേക്ക്

കേരളത്തിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായതായ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ. പ്രശ്‌ന ബാധിത ബൂത്തുകളിൽ വെബ് ക്യാമറ സ്ഥാപിച്ചുവെന്ന് ചീഫ് ഇലക്ട്രൽ ഓഫീസർ ഇകെ മാജി പറഞ്ഞു. കണ്ണൂരിലെ പ്രശ്‌ന ബാധിത ബൂത്തുകളിൽ പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പ് നാളെ ഏഴ് മണി മുതൽ ആരംഭിക്കും.
140 മണ്ഡലങ്ങളിലെയും പോളിങ് ബൂത്തുകളിലേക്കുള്ള വോട്ടിങ് മെഷീനുകളുടെയും ഫോമുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വിതരണം ഉച്ചയോടെയാണ് അവസാനിച്ചത്. 2,60,19,284 വോട്ടർമാർക്കായി 21498 ബൂത്തുകളാണ് സജ്ജമാകുന്നത്. 148 അനുബന്ധ ബൂത്തുകളുമുണ്ട്. ഓരോ ബൂത്തിലേയും പ്രിസൈഡിങ് ഉദ്യോഗസ്ഥരും പോളിങ് ഉദ്യോഗസ്ഥരും വിതരണ കേന്ദ്രങ്ങളിലെത്തി നിയമന ഉത്തരവ് കൈപ്പറ്റി. തുടർന്ന് സ്‌ട്രോങ് റൂമുകളിൽ മുദ്രവച്ച് സൂക്ഷിച്ചിരുന്ന വോട്ടിങ് മെഷീനുകൾ ഏറ്റുവാങ്ങി. 1602 ബൂത്തുകളിൽ രേഖപ്പെടുത്തിയ വോട്ട് സമ്മതിദായകന് നേരിൽ കണ്ട് ബോധ്യപ്പെടാൻ സൗകര്യമൊരുക്കുന്ന വിവിപാറ്റ് മെഷീനുകളും ഇത്തവണയുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here