പോളിങ്ങ് അവസാനിച്ചു; വോട്ടെടുപ്പ് സമാധാനപരം

പോളിങ്ങ് അവസാനിച്ചു, സംസ്ഥാനത്ത് മൊത്തം 72.40 ശതമാനം പോളിങ്ങാണ് നടന്നത്. ആദ്യം മുതലെ കൂടിയ പോളിങ്ങ് രേഖപ്പെടുത്തിയ വടക്കൻ കേരളം അവസാനം വരെ ഈ ലീഡ് ഉറപ്പിച്ച് നിറുത്തി. വയനാടും കണ്ണൂരുമാണ് പോളിങ്ങിൽ മുന്നിൽ. ഇരു ജില്ലകളിലും വോട്ടിങ്ങ് ശതമാനം 75 കടന്നു. എറണാകുളം, ആലപ്പുഴ ജില്ലകൾ ഉൾപ്പെടെ 10 ജില്ലകളിൽ പോളിങ്ങ് 70 ശതമാനം കടന്നു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് കുറവ് പോളിങ്ങ് രേഖപ്പെടുത്തിയത്. തെക്കൻ ജില്ലകളിൽ പോളിങ്ങ്് ശതമാനം പൊതുവെ കുറവായിരുന്നു. ജില്ലകളിലെ പോളിങ്ങ് ശതമാനം ചുവടെ :
തിരുവനന്തപുരം- 67.77%
കൊല്ലം- 69.16%
ആലപ്പുഴ – 75.51%
പത്തനംതിട്ട – 64.79%
തൃശ്ശൂർ – 72.24%
എറണാകുളം- 72.07
ഇടുക്കി- 70.10%
കോട്ടയം- 71.06%
കോഴിക്കോട് – 73.4%
മലപ്പുറം – 67.15%
പാലക്കാട്- 71.41%
വയനാട്- 75.10%
കണ്ണൂർ – 78%
കാസർഗോഡ് – 71.22%
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here