Advertisement

നേമം ആരെ തുണയ്ക്കും?

May 17, 2016
Google News 0 minutes Read

തിരുവന്തപുരത്ത് ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് നേമം. കാരണം, രാഷ്ട്രീയ
ധ്രുവീകരണത്തേക്കാള്‍ സാമുദായിക ധ്രുവീകരണം കൊണ്ട് കൂടി ഈ മണ്ഡലം ശ്രദ്ധേയമായിക്കഴിഞ്ഞു. നിലവിലെ എ.എല്‍എ വി.ശിവന്‍ കുട്ടി, ബി.ജെ.പിയുടെ തലമുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍, യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.സുരേന്ദ്രന്‍ പിള്ള എന്നിവരാണ്  ഇവിടെ നേര്‍ക്ക് നേര്‍. ബിജെപിയുടെ കടന്നു വരവോടെ സാമുദായിക വോട്ടുകള്‍ ഇവിടെ നിര്‍ണ്ണായകമാവും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപി ശ്കതി തെളിയെച്ചങ്കിലും ഒ. രാജഗോപാലിന്റെ വ്യക്തിപ്രഭാവം മാത്രമാണ് ആകെയുള്ള ബി.ജെ.പിയുടെ കരുത്ത്.
നേമം ബിജെപിയെ പിന്തുണച്ച് തുടങ്ങിയത് 2011ലെ നിയമസഭാതെരഞ്ഞെടുപ്പ് മുതലാണ്. എന്നാല്‍ അന്ന് ചുണ്ടിനും കപ്പിനും ഇടയിലാണ് ഒ.രാജഗോപാലിന് വി.ശിവന്‍കുട്ടിയോട് അടിയറവ് പറയേണ്ടി വന്നത്.  6415വോട്ടുകള്‍ക്കാണ് അന്ന് വി.ശിവന്‍കുട്ടി ഒ.രാജഗോപാലിനെ പിന്തള്ളിയത്.
എന്നാല്‍ 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍  അരലക്ഷം വോട്ടുകളുമായി രാജഗോപാല്‍ നേമത്ത് ബി.ജെ.പിയുടെ കരുത്ത് കാണിച്ചു കൊടുത്തു. അന്ന് ഇടത് മുന്നണി മൂന്നാം സ്ഥാനത്തേക്കാണ് കൂപ്പുകുത്തിയത്. തുടര്‍ന്ന് തദ്ദേശ തെരഞ്ഞെടുപ്പിലും ബി.ജെ.പി. സാന്നിധ്യം അറിയിച്ചുകൊണ്ടേയിരുന്നു. അന്ന് 43,882വോട്ടുകള്‍ എല്‍.ഡി.എഫും  25,127 വോട്ടുകള്‍ യു.ഡി.എഫും നേടിയപ്പോള്‍ ബിജെപി നേടിയത് 46,516 വോട്ടുകളാണ്. ഇപ്പോള്‍ ഇതാ ബി.ഡി.ജെ.എസ്സും എത്തിയതോടെ വലിയ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി.
പാര്‍ട്ടിക്ക് മുകളിലായി വ്യക്തിബന്ധങ്ങള്‍ക്ക് വിലകല്‍പിക്കുന്ന ആളാണ് യു.ഡി.എഫിന്റെ വി.സുരേന്ദ്രന്‍ പിള്ള. നേമത്ത് പ്രചാരണ വേളയില്‍ എതിര്‍ സ്ഥാനാര്‍ത്ഥികളേക്കാള്‍ മുന്‍തൂക്കവും സുരേന്ദ്രന്‍ പിള്ളയ്ക്കുണ്ടായിരുന്നു.
ഇത്തരത്തില്‍ കണക്കുകള്‍ പരിശോധിച്ചാല്‍ പ്രത്യേകിച്ച് ഒരു പാര്‍ട്ടിയേയും തുണച്ച ചരിത്രം പൊതുവില്‍ തിരുവനന്തപുരത്തിന് എന്ന പോലെ നേമത്തിനും ഇല്ല. മൂന്ന് മുന്നണികളും ഒരു പോലെ ആത്മവിശ്വസം പ്രകടിപ്പിക്കുമ്പോഴും നേമം ആരെ തുണയ്ക്കും എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു പൂര്‍ണ്ണ വിശ്വാസം ഇല്ല. ബിജെപി ഏറെ പ്രതീക്ഷ പുലര‍ത്തുന്ന മണ്ഡലത്തില്‍ പക്ഷേ അവസാനഘട്ടത്തില്‍ സാധ്യത മങ്ങി എന്ന റിപ്പോര്‍ട്ടുകള്‍ ബി,ജെ.പി കേന്ദ്രങ്ങളേയും ആശങ്കയിലാഴ്ത്തുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here