വിജയാഹ്ലാദത്തിൽ എൽഡിഎഫ്

അഞ്ച് വർഷക്കാലം നീണ്ട് നിന്ന യുഡിഎഫ് ഭരണത്തിന് ശേഷം എൽഡിഎഫ് വൻഭൂരിപക്ഷത്തോടെ വിജയരഥത്തിലേറി.  ഉച്ചയോട് കൂടി തന്നെ നിരവധി ഇടങ്ങളിൽ എൽഡിഎഫിന്റെ വിജയാഹ്ലാദം തുടങ്ങിയിരുന്നു. ബൈക്ക് റാലികളും, ചെണ്ടക്കൊട്ടും ഉൾപ്പെടെ നിരവധി ആഘോഷപ്രകടനങ്ങൾ നഗരത്തിന്റെ വിവധ ഇടങ്ങളിലായ് അരങ്ങേറി. ചിലർ ചുവന്ന ലഡ്ഡു പോലും നേരത്തെ കരുതി വെച്ചിരുന്നു.

തുടക്കത്തിൽ പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ തൊട്ട് വ്യക്തമായ ലീഡോട് കൂടി മുന്നേറിയ എൽഡിഎഫ് അവസാനം വരെ ആ ലീഡ് നില നിറുത്തി. എൽഡിഎഫ് 91 സീറ്റും, യുഡിഎഫ് 47 സീറ്റും , എൻഡിഎ, 1 സീറ്റുമാണ് നേടിയത്. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ എൽഡിഎഫ് ശക്തമായ ഭൂരിപക്ഷം സ്ഥാപിക്കുകയും, കാസർഗോഡ്, വയനാട്, ഇടുക്കി ജില്ലകളിൽ കേവലഭൂരിപക്ഷത്തോടെ വിജയം വരിക്കുകയും ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top