പിണറായി ഇടതുപക്ഷത്തിന്റെ പുതിയ ശരിയാകുമ്പോൾ

വിഎസ് അച്യുതാനന്ദൻ കേരളത്തിന്റെ ഫിഡൽ കാസ്‌ട്രോയായും പിണറായി മുഖ്യമന്ത്രിയായും പ്രഖ്യാപിക്കപ്പെടുമ്പോൾ, കേരളത്തിൽ ഇടതുപക്ഷത്തിന്റെ പുതുകാലം പിറവിയെടുക്കുകയാണ്. കാലമിത്രയും കാർക്കശ്യത്തിന്റെയും, സന്ധിയില്ലായ്മയുടെയും കുപ്പായത്തിനുള്ളിലായിരുന്നു പിണറായി വിജയൻ. എന്നാൽ മുഖ്യമന്ത്രി കുപ്പായമണിയുമ്പോൾ അദ്ദേഹത്തിന് അഴിച്ചുവെക്കേണ്ടി വരിക ഇത്തരം ചില മേലാപ്പുകളാകും.

പിണറായിക്ക് മുമ്പിൽ, വെല്ലുവിളികളേറെയാണ്. അതിൽ പ്രധാനം തന്റെ മനസ്സിനുള്ളിലുറങ്ങുന്ന കാപ്പിറ്റലിസ്റ്റിനോടുള്ള യുദ്ധമാകും. കേരളത്തിന്റെ വ്യവസായ, വാണിജ്യലോകത്തിന് പിണറായി അഭിമതനാകുന്നത് ഈ കരുത്തനായ കമ്യൂണിസ്റ്റ്കാരന്റെ കോർപ്പറേറ്റ് സംസ്‌കാരത്തോടുള്ള ആഭിമുഖ്യംകൊണ്ടാണ്.

അതേ സമയം , അടിസ്ഥാനപരമായ കമ്യൂണിസ്റ്റ് ആദർശങ്ങളിൽനിന്ന് വ്യതിചലിക്കുവാൻ തയ്യാറാകാത്ത സ്വന്തം പാളയത്തിലുള്ളവരുടെ വിശ്വാസവും അദ്ദേഹം നേടിയെടുക്കേണ്ടിവരും.

മികച്ച ഭരണാധികാരിയാകുമെന്ന മുൻധാരണകളോടെ മുഖ്യമന്ത്രി പദത്തിലെത്തുമ്പോൾ പിണറായിക്ക് തിരുത്തുവാൻ ഏറെയുണ്ട്. ഭരണം വിട്ടുപോയവർ അവശേഷിപ്പിച്ചുപോയവയ്‌ക്കൊപ്പം, സ്വന്തം നിലപാടുകളിലെ ജനവിരുദ്ധതയും ഇതിലുൾപ്പെടും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top