”കെ.ബാബുവിന്റെ വിമർശനത്തിന് മറുപടിയില്ല”-വി.എം.സുധീരൻ

 

മുൻ മന്ത്രി കെ.ബാബു നടത്തിയ വിമർശനങ്ങൾക്ക് ഇപ്പോൾ മറുപടി പറയാനില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ. മദ്യനയം യുഡിഎഫിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായിട്ടില്ല.കോൺഗ്രസ് തോൽവിയുടെ പേരിൽ താൻ അധ്യക്ഷസ്ഥാനം ഒഴിയേണ്ട കാര്യമില്ല.കോൺഗ്രസിന് വോട്ട് ചെയ്ത ജനങ്ങളോട് നന്ദിയുണ്ട്. എൽഡിഎഫ് സർക്കാരിന്റെ ക്രിയാത്മക പ്രവർത്തനങ്ങൾക്ക് യുഡിഎഫ് പിന്തുണ നല്കും. തെരഞ്ഞെടുപ്പിൽ മത്സരിച്ച മുഴുവൻ സ്ഥാനാർഥികളെയും ഉൾപ്പെടുത്തി ജൂൺ നാല്,അഞ്ച് തീയതികളിലായി ക്യാമ്പ് നടത്തി തോൽവിയുടെ കാരണങ്ങൾ ചർച്ച ചെയ്യുമെന്നും സുധാരൻ പറഞ്ഞു. ആക്രമണങ്ങൾ നടത്തി കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കരുതെന്ന് സിപിഎമ്മിനോടും ബിജെപിയോടും സുധീരൻ ആവശ്യപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top