നീറ്റ് പരീക്ഷ ഈ വർഷം ഉണ്ടാകില്ല, കേന്ദ്ര ഓർഡിനൻസിന് രാഷ്ട്രപതി അംഗീകാരം നൽകി

മെഡിക്കൽ പ്രവേശനത്തിനുള്ള ഏകീകൃത പ്രവേശന പരീക്ഷ(നീറ്റ്) ഈ വർഷം ഉണ്ടാകില്ല. ഇത് സംബന്ധിച്ച ഓർഡിനൻസിൽ രാഷ്ട്രപതി പ്രണബ് മുഖർജി ഒപ്പുവെച്ചു.ഈ വർഷം മുതൽ നീറ്റ് നടപ്പിലാക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ മറികടന്ന് കേന്ദ്ര സർക്കാർ ഇറക്കിയ ഓർഡിനൻസിലാണ് രാഷ്ട്രപതി ഇന്ന് ഒപ്പുവെച്ചത്.
നീറ്റ് നടപ്പിലാക്കാൻ വിധി വന്നതോടെ വിദ്യാർത്ഥികളും രക്ഷാകർത്താക്കളും കടുത്ത ആശങ്കയിലായിരുന്നു. കേന്ദ്രസർക്കാർ ഓർഡിനൻസിന് രാഷ്ട്രപതി അംഗീകാരം നൽകിയതോടെ മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിന് സംസ്ഥാനങ്ങൾ നടത്തുന്ന പരീക്ഷയ്ക്ക് അംഗീകാരം ലംഭിക്കും. സ്വകാര്യ കോളേജുകളിലെ സർക്കാർ സീറ്റുകളുടെ പ്രവേശനവും സംസ്ഥാന സർക്കാർ നടത്തിയ പരീക്ഷയിലൂടെ ആയിരിക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here