എം.ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാകും.

മുഖ്യമന്ത്രിയാകുന്ന പിണറായി വിജയന്റെ സെക്രട്ടറിയായി എം.ശിവശങ്കര്‍ നിയമിതനാകും. ഇപ്പോള്‍ കെ.എസ്.ഇ.ബിയുടെ ചെയര്‍മാനാണ് ശിവശങ്കര്‍. 1995ല്‍ ഐ.എ.എസ് നേടിയ ഇദ്ദേഹമാണ് മലപ്പുറം കളക്ടറായിരിക്കെ അക്ഷയ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത്. അധ്യാപക പാക്കേജ് ആവിഷ്കരിച്ചതും ഇദ്ദേഹമായിരുന്നു.
ടൂറിസം, പൊതുവിദ്യാഭ്യാസം, എന്നീ വകുപ്പുകളിലും ഐ.ടി മിഷനിലും ഡയറക്ടര്‍ പദവിയും പൊതുവിദ്യാഭ്യാസ സെക്രട്ടറി പദവിയും വഹിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top