ഒരു മിനുട്ടിൽ എത്ര പേരെ കെട്ടിപ്പിടിക്കാം ?

ഒരു മിനുട്ടിൽ എത്ര പേരെ കെട്ടിപ്പിടിക്കാം. 79 പേരെ വരെ കെട്ടിപ്പിടിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യാക്കാരനായ കൃഷ്ണകുമാർ. ഒപ്പം കെട്ടിപ്പിടുത്തത്തിൽ ലോക റെക്കോർഡും സ്വന്തമാക്കി ഇയാൾ. ഒരു മിനുട്ടിൽ 79 പേരെ ആലിംഗനം ചെയ്താണ് ഹൈദരാബാദ് സ്വദേശി കൃഷ്ണ കുമാർ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത്.

2014 ൽ മിനുട്ടിൽ 77 പേരെ കെട്ടിപ്പിടിച്ച് ലോക പ്രസസ്ത ടിവി അവതാരകനായ കാരി ബിക്ക്‌മോർ നേടിയ റെക്കോർഡാണ് കൃഷ്ണ കുമാർ മറികടന്നത്. റെക്കോർഡ് നേടിയ വീഡിയോ ഗിന്നസ് അധികൃതർ പുറത്തുവിട്ടു. ഫേസ് ബുക്കിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top