വി.എസിനുള്ള പദവിയുമായി എത്തിയ ആ കടലാസ്!!!

സത്യപ്രതിജ്ഞാ ചടങ്ങിനിടെ സീതാറാം യെച്ചൂരിക്കും ഉമ്മൻചാണ്ടിക്കുമൊപ്പം ഇരുന്ന വി.എസ്.അച്ച്യുതാനന്ദന്റെ കയ്യിലേക്ക് എത്തിയ കടലാസ് യാദൃശ്ചികമായാണ് ആ ക്യാമറാമാന്റെ കണ്ണിലുടക്കിയത്. ആ കടലാസ് കുറിപ്പിൽ ഒളിച്ചിരുന്നത് വി.എസിനുള്ള പദവിയായിരുന്നു. ഇംഗഌഷിലുള്ള ആ കുറിപ്പിന്റെ മലയാളം ഇങ്ങനെ ക്യാബിനെറ്റ് റാങ്കോടെ സർക്കാരിന്റെ ഉപദേശകൻ,ഇടതുമുന്നണി അധ്യക്ഷപദവും.സംസ്ഥാന സെക്രട്ടറിയേറ്റിലേക്കും പാർട്ടി ഉൾപ്പെടുത്തും.
മുഖ്യമന്ത്രി പദവിയിലേക്ക് തെരഞ്ഞെടുക്കാത്തതിനാൽ മറ്റ് പദവികൾ നല്കി വി.എസിനെ തൃപ്തിപ്പെടുത്താനുള്ള പാർട്ടിനയമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിൽ.കഴിഞ്ഞ വർഷം ഏപ്രിലിൽ പാർട്ടി വി.എസിനെ സംസ്ഥാനസെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവാക്കിയിരുന്നു.
കടപ്പാട്: മനോരമ
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News