ഏറ്റവും വലിയ തൊഴിലാളി സന്നദ്ധസേവന പദ്ധതിയുമായി ദുബായ് ചേമ്പർ

ദുബായ് ചേമ്പർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രിയുടെ ‘എൻഗേജ്’ എന്ന സംരംഭം, തൊഴിലാളികളുടെ ഏറ്റവും വലിയ സന്നദ്ധസേവന പദ്ധതിയായ ‘ഗിവ് ആന്റ് ഗെയിൻ ഡേ’ യുഎഇയിൽ സംഘടിപ്പിച്ചു. ബിഐറ്റിസിയുമായി ചേർന്ന് സംഘടിപ്പിച്ച ഈ ആഗോള സംരംഭത്തിൽ 760 ൽ പരം വോളന്റിയർമാർ പങ്കെടുത്തു. കഴിഞ്ഞ വർഷത്തെ കണക്കുകളെ അപേക്ഷിച്ച് 27 ശതമാനം കൂടുതൽ ആളുകളാണ് ഇത്തവണ പങ്കെടുത്തത്.
ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ ശക്തിയും കഴിവും ആഘോഷിക്കുന്ന ഒന്നാണ് ‘ഗിവ് ആന്റ് ഗെയിൻ ഡേ’ എന്ന് ഇക്കണോമിക്ക് റിസേർച്ച് ആന്റ് സസ്‌റ്റെയിനബിൾ ബിസിനെസ്സ് ഡെവലപ്‌മെന്റ് സെക്ടർ സീനിയർ ഡയറക്ടർ ഡോ. ബിലെയ്ദ് റെത്താബ് പറഞ്ഞു.
എൻഗേജ് എന്ന പദ്ധതി രൂപം കൊണ്ടത് 2002 ൽ ആണ്. 2008 ൽ രൂപീകരിച്ച എൻഗേജ് ദുബായ് എന്ന അന്താരാഷ്ട്ര സംരംഭം ബിസിനസ്സിനെയും മറ്റ് കമ്മ്യൂണിറ്റി സംഘടനകളെയും ഒരുമിച്ച് കൊണ്ടുവരികയും, അത് വഴി തൊഴിലാളികളുടെ കഴിവും, കമ്മ്യൂണിറ്റി എൻഗേജ്‌മെന്റും വർധിപ്പിക്കാനും സഹായിച്ചു. ദുബായി കൂടാതെ പാരിസ്, ഇസ്താൻബുൾ, ഹോങ് കോങ് തുടങ്ങിയ സ്ഥലങ്ങളിലും ‘എൻഗേജ് ‘ പ്രവർത്തിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here