കഥമരം പൂക്കുമ്പോൾ

അശ്വതി ശ്രീകാന്ത്/ ബിന്ദിയ മുഹമ്മദ്

കാണികളെ രസിപ്പിക്കുകയും അതെ സമയം ചിന്തിപ്പിക്കുകയും ചെയ്യുന്ന അവതാരകയാവുക  അത്ര എളുപ്പമല്ല. ഒരു പാലാ കാരിയുടെ തന്മയത്വത്തോടുകൂടിയുള്ള സംസാരമായിരിക്കാം കോമഡി സൂപ്പർ നൈറ്റിലെ അവതാരക അശ്വതി ശ്രീകാന്തിന്‌ പ്രേക്ഷകരുടെ ഇടയിൽ എളുപ്പം സ്വീകാര്യത നേടി കൊടുത്തത് . ദുബായിൽ ഭർത്താവിനും കുഞ്ഞിനുമൊപ്പം താമസിക്കുന്ന  അശ്വതി ഇപ്പോൾ തൻറ്റെ ബ്ലോഗ്‌ ‘കഥ മരത്തിലെ’ രചനകൾ പ്രസിദ്ധീകരിക്കുന്ന  തിരക്കിലാണ്…. നമുക്ക് ചോദിച്ചറിയാം അശ്വതിയുടെ വിശേഷങ്ങൾ…..അശ്വതിയുടെ ഷൂട്ടിംഗ് അനുഭവങ്ങളിലേക്ക്, കുടുംബ വിശേഷങ്ങളിലേക്ക്…. കഥമരത്തിലേക്ക്…..

ഒരു അവതാരക ആവുന്നതിലും മുമ്പേ റേഡിയോ ജോക്കി ആയിരുന്നുഅശ്വതി ശ്രീകാന്ത്. എങ്ങനെ ആയിരുന്നു മാധ്യമലോകത്തേക്കുള്ള  രംഗപ്രവേശം ??

12316660_10208529246776591_1868455219660471994_n-(1)

പഠിച്ചത് MBA ആണെങ്കിലും അതുമായി ഒരുബന്ധവും ഇല്ലാത്ത  മേഖലയിലാണ് ഞാൻഎത്തിപ്പെട്ടത്. തികച്ചുംആകസ്മികമായിരുന്നു മാധ്യമ രംഗത്തേക്കുള്ളകാൽവെയ്പ്പ്. ഞാൻ MBA കഴിഞ്ഞ്എറണാകുളത്ത് ജോലിചെയ്തുകൊണ്ടിരുന്നപ്പോഴാണ് ഒബറോണ്‍മാളിൽ വെച്ച്  Red Fm കൊച്ചിയിൽ ഒരു RJഹണ്‍ട്ട് സംഘടിപ്പിക്കുന്നത്. അപ്പോൾകൂട്ടുകാരുടെ കൂടെ വെറുതെ പോയ്‌പങ്കെടുത്തതാണ്, പക്ഷെ സെലക്ട്ടായി. Red Fm ഇൽ ഒരു ഷോ ഒക്കെ ചെയ്ത് അങ്ങനെഇരിക്കുന്ന അതേ സമയത്തു തന്നെയാണ് സൂര്യാ ടി വിയിൽ സിന്ദൂരം എന്ന പരിപാടിഅവതരിപ്പിക്കുന്നത്‌. ആ സമയത്തായിരുന്നു ദുബായിലെ റേഡിയോയിലേക്കുള്ളഇൻറ്റർവ്യൂ നാട്ടിൽ വെച്ച് നടക്കുന്നത്. അങ്ങനെ അവിടെയും സെലക്ട്‌ ആയി. ഒരുനാലു വർഷത്തോളം അവിടെ ആയിരുന്നു. പിന്നീടാണ് ഫ്ലവേഴ്സിലേക്ക്അവതാരകയായി വരുന്നത്.

ജീവിതത്തിലെ വഴിത്തിരിവായത്കോമഡി സൂപ്പർ നൈറ്റാണെന്ന് പറയാംകാരണം അതിലൂടെയാണ് അശ്വതി എന്ന അവതാരക  കൂടുതൽപ്രശസ്തയായത്. എങ്ങനെ ആയിരുന്നു പരിപാടിയിൽ എത്തിച്ചേർന്നത് ??

11230726_10207073009691574_4089304783007014773_n

ഫ്ലവേഴ്സിലെ വൈസ് പ്രസിഡൻറ്റ് അനിൽ അയിരൂർ സഹോദര തുല്യനായ സുഹൃത്താണ്. അദ്ദേഹം പറഞ്ഞത് സുരാജിൻറ്റെ ഒപ്പം പിടിച്ചു നിൽക്കാൻ പറ്റിയ ഒരു ആളെയാണാവിശ്യം എന്നാണ്. എൻറ്റെ ഒരു കാരക്ടെർ വെച്ചിട്ട് അതിനു കഴിയും എന്നു പറഞ്ഞു. ദുബായിലെ റേഡിയോയിൽ ഞാൻ ഏകദേശം ഈ ഒരു രീതിയിൽ ഉള്ള ഷോയാണ് ചെയ്തു കൊണ്ടിരുന്നത്. അവിടെ ഉള്ള റേഡിയോ പ്രോഗ്രാമിൻറ്റെ രീതിയും ഇവിടുത്തെ  റേഡിയോ പരിപാടികളുടെ രീതിയും വ്യത്യസ്ഥമാണ്. അപ്പോൾ ഞാൻ എങ്ങനെയാണോ അതു പോലെ  ചെയ്‌താൽ മതി, കൂടുതലായിട്ടൊന്നും ചെയ്യേണ്ടതില്ലാ എന്നും പറഞ്ഞു. ആദ്യംഷോ ചെയ്യണം എന്നു  കേട്ടപ്പോ ഒന്നും തോന്നിയില്ല. ശരി  ചെയ്യാം എന്നു പറഞ്ഞു.  പിന്നീട് സുരാജേട്ടൻറ്റെ ഒപ്പമെന്നു കേട്ടപ്പോ പേടിയുണ്ടായിരുന്നു. അയ്യോ ഞാനാ വഴിക്കില്ലെന്നു പറഞ്ഞു. പക്ഷേ എങ്ങനെയോ ഇവിടെ കൊണ്ടെത്തിച്ചു.

XPRGSUPERNITE138A.00_06_11_13.Still002

ഒരു അവതാരക എന്ന നിലയിൽ വളരെ എളുപ്പം സ്വീകാര്യത നേടിയഒരാളാണ് അശ്വതി. RJയുടെ സംസാര രീതിയും മറ്റും  ഒരു അവതാരക എന്നരീതിയിൽ സഹായകരമായോ ??

11029939_10207073008691549_6970415986549134105_nഞാൻ കൂടുതൽ മലയാളത്തിൽ സംസാരിക്കുന്നത്കൊണ്ടും അല്ലെങ്കിൽ എൻറ്റെ അവതരണ ശൈലിഅങ്ങനെ ആയതുകൊണ്ടും എന്നോട് ആളുകൾക്ക്അങ്ങനെ ഒരു സ്നേഹമുണ്ട്. എനിക്ക് ജാഡ ഉണ്ടെന്നോഅങ്ങനെ ഒരു മുൻവിധികളും ഇല്ലാതെ എന്നെസ്നേഹത്തോടെ കാണുന്നുണ്ട്. സ്ത്രീകൾ പൊതുവേസ്ത്രീകളെ കുറ്റം പറയാറുണ്ട്. പക്ഷേ എനിക്ക്കൂടുതലും വരുന്ന മെസ്സേജുകൾ സ്ത്രീകളിൽ നിന്നാണ്.അപ്പൊ അവരുടെ ഇടയിൽ സ്വീകാര്യത കിട്ടിയത്വല്യ കാര്യമാണ്. പലപ്പോഴും ആണ്‍കുട്ടികളൊക്കെമെസ്സേജുകൾ അയക്കും ചേച്ചിയെ എൻറ്റെ അമ്മക്ക്ഭയങ്കര ഇഷ്ടമാണെന്നൊക്കെ പറഞ്ഞ്. പിന്നെ കഴിഞ്ഞഎപ്പിസോഡിൽ ഞാൻ സാരിയുടെ പിൻ കുത്തിയത് ശെരിയായില്ല എന്നൊക്കെപറഞ്ഞു മെസ്സേജ്  അയച്ചിരുന്നു. ഇവരൊക്കെ എന്നെ ഒരു അവതാരകക്കും അപ്പുറംവീട്ടിലെ കുട്ടിയായിട്ടാണ് കാണുന്നത്. അപ്പൊ അതിൽ സന്തോഷമുണ്ട്.ആർജെയിംഗ് സഹായകരമായിരുന്നോ എന്നു ചോദിച്ചാൽ പുറം രാജ്യങ്ങളിൽകുറച്ചുകൂടി ഹോംലി ആയിട്ടാണ് റേഡിയോയിൽ സംസാരിക്കുക. ഒരുസുഹൃത്തിനോട് എങ്ങനെ സംസാരിക്കുന്നു അല്ലെങ്കിൽ വീട്ടിലുള്ള ആളോട്എങ്ങനെ സംസാരിക്കുന്നു അങ്ങനെയാണ്, അത്രയും ഇൻറ്റിമേറ്റ് ആയിട്ടാണ് അവിടെയൊക്കെ റേഡിയോയിൽ സംസാരിക്കുക. അപ്പൊ ആ ഒരു സംസാര രീതിസഹായിച്ചിട്ടുണ്ട്.

2015 കടന്നു പോയി..പുതിയ വർഷം പിറന്നു. എങ്ങനെ വിലയിരുത്തുന്നു2015-നെ ?? 2015ലെ എന്ത് തീരുമാനമാണ് വേണ്ടായിരുന്നു അല്ലെങ്കിൽഒഴിവാക്കാമായിരുന്നു എന്നു തോന്നിയത് ?? 

12512084_754734977992374_1507668481_n

എന്നെ സംബന്ധിച്ച് 2015 ഒരു നല്ല വർഷമായിരുന്നു. ഒരുപാട് അപ്രതീക്ഷിത സംഭവവികാസങ്ങൾ നടന്ന ഒരു വർഷമാണ്‌. ഈ വർഷമാണ്‌ ഫ്ലവേഴ്സിൽ എത്തുന്നത്‌. ഇത് കൂടാതെ 2015 -ൽ VKP-യുടെ റോക്ക്സ്റ്റാർ എന്ന ചിത്രത്തിനു വേണ്ടി ആരാണിവിടെ ചോദിക്കാൻ എന്ന പാട്ടെഴുതിയിരുന്നു. അതൊക്കെയാണ്‌ 2015-ലെ സംഭവവികാസങ്ങൾ. ഞാൻ ജീവിതത്തിൽ അങ്ങനെ ചെയ്‌ത പ്രവൃത്തിയെപ്പറ്റി ഓർത്ത് ദുഃഖിക്കുന്ന  കൂട്ടത്തിൽ ഒന്നുമല്ല. ഒരിക്കൽ ഒരു തീരുമാനം എടുക്കുമ്പോ അപ്പോഴത്തെ സാഹചര്യത്തിൽ അത് ഏറ്റവും ശേരിയായിട്ടുള്ള കാര്യമായിരിക്കും. പിന്നീട് സാഹചര്യങ്ങൾ മാറുമ്പോ അത് തെറ്റായിപ്പോയീന്നു വെച്ചു സങ്കടപ്പെടാറില്ല. കാരണം അത് *സംഭാവിക്കെണ്ടാതായിരുന്നത് കൊണ്ടാണ് സംഭവിച്ചത്. പിന്നെ കഴിഞ്ഞു പോകുന്ന കാര്യങ്ങൾ അതിൻറ്റെ വഴിക്ക് വിടുക, വരാനുള്ളതിനെ കുറിച്ച് ആലോചിക്കുക  എന്ന്  ചിന്തിക്കുന്ന കൂട്ടത്തിലാണ് ഞാൻ. അതുകൊണ്ടു തന്നെ 2015-ൽ വേണ്ടായിരുന്നു എന്ന് ഒന്നിനെ പറ്റിയും തോന്നുന്നില്ല.

2016-ൽ എന്തൊക്കെ പ്രതീക്ഷിക്കുന്നു ?? റിമി ടോമി, പേളി മാണി അങ്ങനെ അവതാരകരെല്ലാം സിനിമയിൽ തങ്ങളുടെ ഭാഗ്യം പരീക്ഷിക്കുകയാണ്.  സിനിമയ്ക്ക് വേണ്ടി അശ്വതി ഒരു പാട്ടിൻറ്റെ വരികളും എഴുതി. അടുത്തതെന്താ ?? അഭിനയം ??

11781868_10207698422606506_463919771254974079_n2016- ലെ പ്രതീക്ഷ എന്താണെന്നു ചോദിച്ചാൽ. ഞാൻ ഒരു ചെറിയ ബ്ലോഗ്ഗറാണ്. കഥമരം  എന്നാണ് ബ്ലോഗിൻറ്റെ പേര്. അതിലെ രചനകൾ 2016 ആഗസ്റ്റ്‌ അല്ലെങ്കിൽ സെപ്റ്റംബറിൽ ഒരു സമാഹാരമായി പ്രസിദ്ധീകരിക്കും. തൽകാലം അഭിനയിക്കാൻ വല്യ താല്പര്യമില്ല. ഞാൻ ഇപോഴത്തേത് വെച്ച് ജീവിക്കുന്ന ആളാണ്. ഒന്നും പ്ലാൻ ചെയ്യാറില്ല. ആകെ ചെയ്യണമെന്നു തീരുമാനിച്ച് വെച്ചിരിക്കുന്നത് പുസ്തകം പ്രസിദ്ധീകരിക്കുന്നതാണ്.  ദുബായിലുള്ള ഞാൻ നാട്ടിൽ വന്ന് ഷോ ചെയുക എന്നത് അസാധ്യമായ ഒരു കാര്യമായിരുന്നു. കുട്ടിക്ക് ആ സമയം ഒന്നര വയസ്സ് പ്രായമേ ഉണ്ടായിരുന്നുള്ളു.  അതായത് ഇപ്പോൾ നടന്നതെല്ലാം അപ്രതീക്ഷിതമായിരുന്നു. മകളിപ്പോ ചെറുതായത് കൊണ്ടും, സിനിമ എന്നുള്ളത് വെല്ലുവിളികൾ നിറഞ്ഞ ഒരു മേഖലയായതു കൊണ്ടും  അതിനേ കുറിച്ച് ചിന്തിക്കുന്നില്ല.  ചാനലിൽ ഒരു ജോലിയുടെ സുരക്ഷിതത്വമുണ്ട്. ഒരേ പ്രൊഡ്യൂസർ , ഒരേ ടീം അങ്ങനെ നമ്മൾ അറിയുന്ന ആളുകളുടെ കൂടെയാണ്.  സിനിമ എന്നത് കുറച്ചുകൂടി വിശാലമായ ഒരു മേഖലയായാണ്‌. ഒരു റിസ്ക്‌ ഏറ്റെടുക്കാൻ എനിക്കോ എന്നെ വിടാൻ എൻറ്റെ വീട്ടുകാർക്കോ തോന്നുവാണെങ്കിൽ ചിലപ്പോ സംഭവിക്കാം  അറിയില്ല. അതുകൊണ്ട് തന്നെ അതിനെ കുറിച്ച് ഞാൻ ഒന്നും പറയുന്നില്ല.

ഫ്ലവെഴ്സിൻറ്റെ ഓണം സ്പെഷ്യൽ ‘ഉത്രാടപ്പാച്ചിൽ ‘ എന്ന പരിപാടി രഞ്ജിനി ഹരിദാസിൻറ്റെ ഒപ്പം ചെയ്തിരുന്നു . ഒരു ലൈവ് ഷോ ആയതു കൊണ്ട് തന്നെ അത് ഇതു വരെ ചെയ്തതിൽ വെച്ച് തികച്ചും  വ്യത്യസ്ഥമായിരുന്നല്ലോ. അതിനെ കുറിച്ച് എന്താണ് പറയാനുള്ളത് ??

uthradam

ടിവിയിലേക്ക് വരുമെന്ന് തന്നെ വിചാരിച്ചിരുന്ന ആളല്ല ഞാൻ . രഞ്ജിനി ചേച്ചിയൊക്കെ  (രഞ്ജിനി ഹരിദാസ്‌) ആളുകളെ എങ്ങനെ കയ്യിലെടുക്കുന്നു എന്ന് വളരെ അത്ഭുതത്തോടെ ആലോചിച്ചിട്ടുണ്ട്. പ്രത്യേകിച്ച്, ഒരുപാട് ആളുകൾ അവരെ വിമർശിച്ചിട്ടുണ്ട്. അവരതിനെയൊക്കെ വളരെ പോസിറ്റീവ് ആയിട്ടാണ് എടുത്തിട്ടുള്ളത്, വളരെ ബോൾഡ് ആയിട്ടാണ് അഭിമുകീകരിച്ചത്. കഴിഞ്ഞ ഓണത്തിന് ദുബായിൽ അവിടുത്തെ ചെറിയ ഒരു ഓണാഘോഷത്തിൻറ്റെ ഭാഗമായിട്ടുള്ള ഞാൻ അതിൻറ്റെ തൊട്ടടുത്ത വർഷം ഇവിടെ വന്നിട്ട് ഒരു മെയിൻ ഷോ അവതരിപ്പിക്കുക അതും രഞ്ജിനി ഹരിദാസിൻറ്റെ കൂടെ ഒരു വേദി പങ്കിടുക  എന്ന് പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ ഒരു അനുഭവമായിരുന്നു. ലൈവ് എൻറ്റെ ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നെങ്കിലും ഞാൻ മുമ്പും പരിപാടികൾ അവതരിപ്പിച്ചിട്ടുള്ളതുകൊണ്ട് തുടക്കത്തിലെ ഒരു പ്രശ്നം മാത്രമേ ഉണ്ടായിരുന്നുള്ളു.

പൊതു ഇടങ്ങളിൽ വെച്ച് അശ്വതിയെ ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങി. എന്തു തോന്നുന്നു ?? ജീവിതത്തിൽ സ്വകാര്യത നഷ്ട്പ്പെട്ടതായി തോന്നുന്നുണ്ടോ ?? 

aswathi

അങ്ങനെ ഒന്നും തോന്നിയിട്ടില്ല. ഇവിടുത്തെകാളും   കൂടുതൽ ആളുകൾ എന്നെ തിരിച്ചറിയുന്നത് ദുബായിൽ വെച്ചിട്ടാണെന്നു തോന്നുന്നു. അപ്പോൾ എൻറ്റെ ഭർത്താവും കൂടെ ഉണ്ടാവും. പക്ഷേ ഞങ്ങളത് നല്ല രീതിയിലാ എടുത്തിരിക്കുന്നെ കാരണം ഒരുപാട് പേർ ആഗ്രഹിക്കുന്ന കാര്യമാണിത്. ഇതു  വരെ ശല്യമായി എടുകേണ്ട സാഹചര്യത്തിലേക്കൊന്നും വന്നിട്ടില്ല. ഒരു അവതാരക എന്നു പറയുമ്പോൾ എല്ലാ ദിവസവും വീട്ടിലെത്തുന്ന ആളുകളാണല്ലോ, അതുകൊണ്ട് തന്നെ  നമ്മളെ വീട്ടിൽ കാണുന്ന ഇഷ്ടത്തോടെയാണ് നമ്മളെ കാണുന്നെ, അല്ലാതെ ഒരു ഫിലിം സ്റ്റാർ പോലെ ഒന്നും അല്ല. ചിലർ ഓടി വന്നിട്ടു ചോദിക്കും എന്താ ചേച്ചി സുഖമാണോ, മകൾ  എന്ത് പറയുന്നു , ഇനി എന്നാ നാട്ടിലേക്ക്, ഇന്ന് ഷൂട്ട്‌ ഇല്ലായിരുന്നോ, അല്ലെങ്കിൽ ഒരു ഫോട്ടോ എടുത്തോട്ടെ. അങ്ങനെയുള്ള  കൊച്ചു കൊച്ചു കാര്യങ്ങൾ. അതിലൊന്നും അങ്ങനെ അലോസരം തോന്നേണ്ട കാര്യമില്ലല്ലോ.

അശ്വതിയുടെ വീട് ?? കുടുംബം ?? പഠിച്ചതും വളർന്നതുമൊക്കെ ??

എൻറ്റെ സ്വന്തം വീട് പാലയിലാണ്. ഭർത്താവിൻറ്റെ വീട് തൊടുപുഴ. പന്ത്രണ്ടാം ക്ലാസ്സ് വരെ പഠിച്ചതും വളർന്നതും തൊടുപുഴയിൽ. അന്ന് തോടുപുഴയിലായിരുന്നു താമസം. പിന്നീടാണ് പാലയിലേക്ക് മാറിയത്. പാലാ അൽഫോൻസ കോളേജിൽ നിന്നും സാഹിത്യത്തിൽ ബിരുദമെടുത്തു.

12278809_10208473778509919_3579149362740332391_n

11822493_10207698420966465_9139679999663785598_n

 

 

 

 

 

പിന്നീട് മംഗളം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്നും MBA എടുത്തു. ഞാൻ ഭർത്താവ് ശ്രീകാന്തിനും രണ്ടു വയസ്സായ മകൾ പത്മയ്ക്കും ഒപ്പം ദുബായിലാണ് താമസം. ഭർത്താവ് ദുബായിൽ ബിസിനസ്‌ ചെയുന്നു.

ജന്മം കൊണ്ട് ഒരു പാലാ കാരിയാണെങ്കിലും പന്ത്രണ്ടാം ക്ലാസ്സുവരെ പഠിച്ചത് തൊടുപുഴയിൽ. പഠിത്തവും, ഉദ്യോഗവും കഴിഞ്ഞു വിവാഹം ചെയ്ത് പോയത് തോടുപുഴയിലേക്ക് എന്നതൊരുപക്ഷെ നിയോഗമായിരിക്കാം. എങ്ങനെ ആയിരുന്നു വിവാഹം  ??

12511627_754734984659040_1969170599_n

വിവാഹം ലവ് കം അറേഞ്ച്ട് ആയിരുന്നു. ശ്രീകാന്ത് എൻറ്റെ സീനിയർ ആയിരുന്നു.  നീണ്ട കാലത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. വലിയ എതിർപ്പുകൾ ഒന്നുമില്ലാതെ വിവാഹം കഴിഞ്ഞു.

 

 

 

ഇതൊക്കെയാണ് അശ്വതി …..അൽപം കുസൃതിയും….നിഷ്കളങ്കമായ സംസാരവും എന്നാൽ പക്വമായ പെരുമാറ്റവും…..അശ്വതി ഇനിയും ഉന്നതങ്ങളിൽ   എത്തട്ടേയെന്ന് ആത്മാർഥമായി ആശംസിക്കുന്നു…………………..

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top