കസബാ ട്രോളുകളോട് മമ്മൂട്ടിയ്ക്ക് കുറച്ച് പറയാനുണ്ട്.

മമ്മൂട്ടി പടം കസബയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയതിനുശേഷം സോഷ്യല്‍ മാധ്യമങ്ങളില്‍ ട്രോളോട് ട്രോള്‍ ആയിരുന്നു. ഒരു ജീപ്പിനു മുന്നില്‍ കാലിന്മേല്‍ കാല്‍ കയറ്റി വച്ച് മമ്മൂട്ടി ഇരിക്കുന്നതായിരുന്ന പോസ്റ്റര്‍. ഓരോ മണിക്കൂറിലും ഓരോ ട്രോളെന്ന കണക്കിനായിരുന്നു ട്രോളുകളുടെ വരവ്. ഒടുക്കം മമ്മൂട്ടി തന്നെ ഈ ട്രോളുകളുമായി രംഗത്ത് എത്തി. കുറച്ച് കസബാ ട്രോളുകള്‍ തന്റെ ടൈം ലൈനില്‍ പോസ്റ്റ് ചെയ്ത ശേഷം പുതു തലമുറയുടെ ആക്ഷേപ ഹാസ്യത്തിന്റെ മുഖമാണ് ട്രോളുകളെന്നാണ് മമ്മൂട്ടി.എഴുതിയിരിക്കുന്നത്. നല്ല ട്രോളുകല്‍ ഇനിയും ഷെയര്‍ ചെയ്യുമെന്നും മമ്മൂട്ടി എഴുതിയിട്ടുണ്ട്. 13 ട്രോളുകളാണ് മമ്മൂട്ടി ഷെയര്‍ ചെയ്തിരിക്കുന്നത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News