സി പി സുധാകര പ്രസാദ് പുതിയ എ ജി

ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനും മുൻ എജിയുമായ സി പി സുധാകര പ്രസാദിനെ പുതിയ അഡ്വക്കേറ്റ് ജനറലായി നിയമിക്കാൻ മന്ത്രിസഭാ തീരുമാനം
വിഎസ് സർക്കാറിന്റെ കാലത്തും ഇദ്ദേഹം തന്നെയായിരുന്നു എ ജി. സർവ്വീസ് ഭരണഘടനാ നിയമങ്ങളിൽ വിദഗ്ധനായ സി പി സുധാകരപ്രസാദ് വർക്കല ചാവർകോട് സ്വദേശിയാണ്. 1964 ൽ കൊല്ലത്ത് പ്രാക്ടീസ് ആരംഭിച്ചു. പിന്നീട് ക്രിമിനൽ നിയമരംഗത്തും പ്രാവീണ്യം നേടി. 1965 ലാണ് ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top