സൈനിക ആയുധപ്പുരയിലെ തീപിടുത്തം; ശവശരീരങ്ങൾ ചിന്നിച്ചിതറിയതായി റിപ്പോർട്ട്

സൈന്യത്തിന്റെ ആയുധപ്പുരയിലുണ്ടായ തീപിടുത്തത്തിലും സ്‌ഫോടനത്തിലും കൊല്ലപ്പെട്ട ഏഴുപേരുടെ ശവശരീരങ്ങൾ ചിന്നിച്ചിതറിയതായി റിപ്പോർട്ട്. തീപിടിത്തത്തിൽ മലയാളി മേജർ മനോജ് കുമാർ ഉൾപ്പെടെ 18 പേരാണ് കൊല്ലപ്പെട്ടത്. ഫയർഫോഴ്‌സിലെ 13 പേരം രണ്ട് സൈനിക ഓഫീസർമാരും ഒരു ജവാനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും.

ഇവരിൽ ഏഴുപേരുടെ ശരീരങ്ങളാണ് ചിന്നിച്ചിതറിയതായി റിപ്പോർട്ടുള്ളത്. 16 പേർ സംഭവസ്ഥലത്തുനിന്നുതന്നെ മരിച്ചു. ചൊവ്വ പുലർച്ചയോടെയാണ് തീ പിടിച്ചത്. ഉടൻ രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും സ്‌ഫോടനത്തോടെ തീ പടരുകയായിരുന്നു. ഒരു ഷെഡ് പൂർണ്ണമായി കത്തി നശിച്ചു. വൈകീട്ട് അഞ്ചരയോടെയാണ് തീ അണയ്ക്കാനായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top