യുബറിന് സൗദി അറേബ്യയുടെ 3.5 ബില്യൺ ഡോളർ നിക്ഷേപം.

യുബറിന് സൗദി അറേബ്യയിൽനിന്ന് മാത്രം ലഭിച്ചത് 3.5 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ്. ഒറ്റ നിക്ഷേപത്തിൽനിന്ന് ഇതാദ്യമാണ് യുബെറിന് ഇത്ര വലിയ തുക ലഭിക്കുന്നത്.
സൗദി അറേബ്യയുടെ പൊതു നിക്ഷേപ നിധിയിൽനിന്ന് ലഭിക്കുന്ന തുകയാണിത്. എന്നാൽ നിലവിലെ 62.5 ബില്യൺ ഡോളർ എന്നതിൽ നിന്ന് ഇത് യുബറിന്റെ മൂല്യം വർദ്ധിപ്പിക്കുന്നില്ല. ഇതോടെ സൗദി പൊതു ധനകാര്യ നിധി മാനേജിങ് ഡിറക്ടർ യാസിർ അൽ റുമയ്യാൻ യുബർ ബോർഡിൽ അംഗമായി.
2014 മുതൽ യുബർ സൗദിയിൽ പ്രവർത്തിക്കുന്നുണ്ട്. സൗദിയിൽ യുബറിന്റെ 80% ഉപഭോക്താക്കളും സ്ത്രീകളാണെന്ന് ഇവർ പറയുന്നു. നിലവിൽ മധ്യ ഏഷ്യയിൽ 9 രാജ്യങ്ങളിലും 15 സിറ്റികളിലും യൂബർ പ്രവർത്തിക്കുന്നുണ്ട്. 395,000 യാത്രക്കാരും 19,000 ഡ്രൈവർമാരും ഈ മേഖലകളിൽ ഇവർക്കുള്ളതായി യുബർ.
പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സാധാരണ ജനങ്ങൾക്ക് ഉതകുന്ന തരത്തിൽ യുബറിനെ സജ്ജമാക്കുകയാണ് ഇവർ. കഴിഞ്ഞ വർഷം ജിദ്ദ, റിയാധ്, സൗദി അറേബ്യ എന്നിവിടങ്ങളിൽ ക്യാഷ് പേയ്‌മെന്റ് ഓപ്ഷൻ നടപ്പിലാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here