ദുല്‍ഖറിന് ഉമ്മ സുല്‍ഫത്തില്‍ നിന്നൊരു അവാര്‍ഡ്.സാക്ഷിയായി മമ്മൂട്ടി വേദിയില്‍.

മറ്റാരുടെയെങ്കിലും കയ്യില്‍ നിന്നാണ് ഈ അവാര്‍ഡ് വാങ്ങിയതെങ്കില്‍ ദുല്‍ഖറിന് ഇത്ര സന്തോഷം ലഭിക്കില്ലായിരുന്നു. ചിലപ്പോള്‍ മലയാള സിനിമയിലെ ഒരു നടനും ഇങ്ങനെ അവാര്‍ഡ് ഏറ്റുവാങ്ങാനുള്ള സൗഭാഗ്യം ലഭിച്ചിട്ടുണ്ടാകുകയും ഇല്ല. അത്രയ്ക്ക് പ്രത്യേകതയുണ്ടായിരുന്നു ഈ അവാര്‍ഡുദാനത്തിന്. കാരണം ഉമ്മ സുല്‍ഫത്തില്‍ നിന്നാണ് ദുല്‍ക്കര്‍ ഈ അവാര്‍ഡ് ഏറ്റുവാങ്ങിയത്. മാത്രമല്ല, ഇതിന് സാക്ഷിയായി മമ്മൂട്ടിയും വേദിയിലുണ്ടായിരുന്നു. യൂറോപ്പിലെ മലയാളം ചാനലായ ആനന്ദ് ടിവിയാണ് അവരുടെ അവാര്‍ഡ് നിശയില്‍ ദുല്‍ഖറിന് അവാര്‍ഡ് നല്‍ക്കാന്‍ സുല്‍ഫത്തിനെ ക്ഷണിച്ചത്. മൈക്കിലൂടെ ആദ്യം ക്ഷണം വന്നപ്പോള്‍ സ്റ്റേജിലേക്ക് വരാന്‍ സുല്‍ഫത്ത് മടിച്ചു. മമ്മൂട്ടിയും ദുല്‍ഖറും നിര്‍ബന്ധിച്ച ശേഷമാണ് സുല്‍ഫത്ത് അവാര്‍ഡ് നല്‍കാന്‍ സ്റ്റേജില്‍ കയറിയത്. അപ്പോഴും ഒരു നിബന്ധന മുന്നോട്ട് വച്ചു. മൈക്കിലൂടെ സംസാരിക്കാന്‍ ആവശ്യപ്പെടരുത് എന്ന്.
ചിത്രങ്ങള്‍ കാണാം