Advertisement

കാഴ്ചയ്ക്ക് മൂന്നാം ഭാഗം; ആദിവാസികൾക്ക് കൂടുതൽ ചികിത്സ സഹായങ്ങളുമായി മമ്മൂട്ടി

December 18, 2021
Google News 2 minutes Read

നിർദ്ദനരായ നേത്ര രോഗികൾക്കായി മമ്മൂട്ടിയും അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയും ചേർന്ന് തുടക്കമിട്ട “കാഴ്ച ” നേത്ര ചികിത്സ പദ്ധതി പുനർജനിക്കുന്നു. “കാഴ്ച 3 “എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയ്ക്ക് ഞായറാഴ്ച മമ്മൂട്ടി തന്നെ തുടക്കമിടും.

2005 ഇൽ ആണ് ആദ്യമായി പദ്ധതി ആരംഭിക്കുന്നത്. നൂറു കണക്കിന് നേത്ര ചികിത്സ ക്യാമ്പുകൾ കേരളത്തിലും ലക്ഷദ്വീപിലുമായി നടത്തി ആയിരക്കണക്കിന് രോഗികൾക്ക് സഹായമായ പദ്ധതി ഒരു വർഷം കൊണ്ട് ലക്ഷ്യം കണ്ടിരുന്നു. പ്രശസ്‌ത നേത്ര രോഗ വിദഗ്ദൻ ഡോ ടോണി ഫെർണാഡ്ഡസുമായി ചേർന്ന് 2015 ഇൽ കാഴ്ച്ച രണ്ടാം ഘട്ടവും ആരംഭിച്ചു. ആ പദ്ധതിയും ചുരുങ്ങിയ സമയം കൊണ്ട് വൻ വിജയമായിരുന്നു. ഒരു വ്യക്തിയുടെ പേരിൽ നടത്തിയ ഏറ്റവും വലിയ സൗജന്യ നേത്ര ചികിത്സ പദ്ധതി യിട്ടാണ് കാഴ്ച അറിയപ്പെടുന്നത്.

Read Also : ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒന്നിക്കുന്നു; ‘നൻപകൽ നേരത്ത് മയക്കം’ ചിത്രീകരണം ആരംഭിച്ചു

കേരളത്തിലെ സ്വകാര്യമേഖലയിൽ ആരംഭിച്ച നേത്രബാങ്കായ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിലെ നേത്ര ബാങ്കിന്റെ സുവർണ ജൂബിലിയോട് അനുബന്ധിച്ചാണ് ഇക്കുറി കാഴ്ച വീണ്ടും അവതരിക്കുന്നത്.മമ്മൂട്ടിയുടെ ജീവ കാരുണ്യ സംരംഭം ആയ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ആണ് പദ്ധതി നടപ്പിലാക്കുന്നത്.
ആദിവാസി മേഖലയിൽ കൂടുതൽ സേവന പ്രവർത്തനങ്ങളാണ് ഇക്കുറി “കാഴ്ച 3″ലൂടെ ലക്ഷ്യമിടുന്നതെന്നു അങ്കമാലി ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റൽ ഡയറക്ടർ ഫാ വർഗീസ് പൊട്ടക്കൽ അറിയിച്ചു.

Story Highlights : kazhcha 3 Mammootty Eye Treatment Project Starts Again

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here