ഗോത്ര കാലഘട്ടം മുതൽ ശുന്യാകാശം വരെയും മോഡി

ആദിമ മനുഷ്യർക്കൊപ്പം ഗോത്ര സംസ്‌കാരത്തിലും ശൂന്യാകാശത്തും ഇടയ്ക്ക് ദണ്ഡിയാത്രയിലും പങ്കെടുത്ത് മോഡി. പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ സാന്നിധ്യം തൂണിലും തുരുമ്പിലും വരെയുണ്ടെന്ന് കാണിക്കുന്ന സ്പൂഫ്‌ വീഡിയോ നവ മാധ്യമങ്ങളിൽ കണ്ടത് രണ്ട് ലക്ഷത്തിലേറെ പേർ. അരീ ന്യൂ ഏജ് ഇന്‌ഫോടെയ്ൻമെന്റ് ചാനലാണ് ഈ വിഡോയ്ക്ക് പിറകിൽ.

മോഡി സർക്കാരിൻരെ രണ്ട് വർഷം പൂർത്തിയാക്കിയോടനുബന്ധിച്ച് പുറത്തിറക്കിയ മേരാ ദേശ് രഹാ ഹേ എന്ന ഗാനമാണ് ഈ വീഡിയോയിലും ഉപയോഗിച്ചിരിക്കുന്നത്. നല്ല ദിനങ്ങളുടെ രണ്ട് വർഷം പൂർത്തിയാക്കിയ മോഡിക്ക് എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top