എൽഡി എഫിന് വോട്ട് നൽകിയതായി ഒ രാജഗോപാൽ

തന്റ വോട്ട് എൽഡിഎഫിനാണ് നൽകിയതെന്ന് ബി ജെ പി എംഎൽഎ ഒ രാജഗോപാൽ മാധ്യമങ്ങളോട്. തെരഞ്ഞെടുപ്പിന് മുമ്പുതന്നെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒ രാജഗോപാലിന്റെ വോട്ട് വേണ്ടെന്ന് പറഞ്ഞിരുന്നു. ചെന്നിത്തലയെ നിരാശപ്പെടുത്താതിരിക്കാനാണ താൻ ശ്രീരാമകൃഷ്ണന് വോട്ട് രേഖപ്പെടുത്തിയതെന്നും രാജഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.

രാവിലെ ഒമ്പതിന് സഭാസമ്മേളനത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ശ്രീരാമകൃഷ്ണന്
92 വോട്ടും, സജീന്ദ്രന് 46 വോട്ടും ലഭിച്ചു. 91 എംഎൽഎ മാരുള്ള എൽഡിഎഫിന് 92 വോട്ട് ലഭിച്ചത് യുഡിഎഫിന്റെ വോട്ട് ചോർന്നിട്ടുണ്ട് എന്ന സംശയത്തിലേക്കെത്തി ക്കുന്നു. ബിജെപിയുടെ ആദ്യ എംഎൽഎ രാജഗോപാൽ ശ്രീരാമകൃഷ്ണന് വോട്ടു നൽകി. പ്രൊട്ടൈം സ്പീക്കറായ എസ്. ശർമ്മ വോട്ടു ചെയ്തിരുന്നില്ല. 47 എംഎൽഎ മാരുള്ള യുഡിഎഫിന് ലഭിച്ച്ത് 46 വോട്ട് എന്നത് യുഡിഎഫിന്റെ വോട്ടു ചോർന്നു എന്ന സംശയം ബലപ്പെടുത്തുന്നു. പൂഞ്ഞാർ എംഎൽഎ പി സി ജോർജ് ആർക്കും വോട്ടു നൽകിയില്ല. ആ വോട്ട് അസാധുവായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top