ചക്ക തിന്ന് വിജയമാഘോഷിച്ച് യൂസഫ് പഠാൻ ;ഫോട്ടോ വൈറലാവുന്നു

 

ധാക്കാ പ്രീമിയർ ലീഗിൽ ആദ്യമായി കളിക്കാനെത്തി ആദ്യമത്സരത്തിൽ തന്നെ അടിപൊളി പ്രകടനവും കാഴ്ചവച്ച യൂസഫ് പഠാന്റെ ലാളിത്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. കന്നിമത്സരത്തിൽ അർധസെഞ്ച്വറി നേടുകയും ടീം വിജയം കൊയ്യുകയും ചെയ്തതോടെ ആത്മവിശ്വാസം വാനോളം ഉയർന്നിട്ടുണ്ട്.  വിജയം ആഘോഷിക്കേണ്ടതാണല്ലോ..പിന്നെ താമസിച്ചില്ല,സഹതാരം ഉൻമുക്ത് ചന്ദുമൊന്നിച്ച് ചക്ക തിന്ന് ആഘോഷം തകർത്തു.ഫോട്ടോകൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.ആരാധകർക്ക് യൂസഫിന്റെ ഈ ശൈലി വളരെയധികം ഇഷ്ടപ്പെട്ടു. എത്ര വലിയ വിജയത്തിലും ലാളിത്യം കൈവിടാത്ത യൂസഫ് പഠാൻ ഇതോടെ പലർക്കും റോൾമോഡൽ ആയിക്കഴിഞ്ഞു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top