ഹരിത ട്രൈബ്യൂണൽ ഉത്തരവ്; 1102 കെ.എസ്.ആർ.ടി.സി ബസുകൾ കട്ടപ്പുറത്താവും!!

 

പത്തുവർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ പിൻവലിക്കണമെന്ന ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് നടപ്പായാൽ 1102 ബസുകൾ നിരത്തിൽ നിന്ന് പിൻവലിക്കേണ്ടി വരുമെന്ന് കെ.എസ്.ആർ.ടി.സി. സംസ്ഥാനത്ത് 6349 ബസുകളാണ് നിലവിൽ സർവ്വീസ് നടത്തുന്നത്. പൊതുഗതാഗതസംവിധാനം എന്ന നിലയിൽ വിഷയം ജനങ്ങളെ നേരിട്ട് ബാധിക്കും. തങ്ങളുടെ വാദം കേൾക്കാതെയാണ് ട്രൈബ്യൂണൽ ഉത്തരവ് പുറപ്പെടുവിച്ചതെന്നും കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.

കെ.എസ്.ആർ.ടി.സി അന്തരീക്ഷമലിനീകരണം ഉണ്ടാക്കുന്നതായി ഒരു പരാതി പോലും നിലവിലില്ല.സംസ്ഥാനമലിനീകരണ നിയന്ത്രണബോർഡിന്റെ അംഗീകാരത്തോടെയാണ് സർവ്വീസ് നടത്തുന്നത്.സമയാസമയങ്ങളിൽ ആവശ്യമായ പരിശോധനകൾ നടത്തുന്നുണ്ട്.ഇത്തരമൊരു സാഹചര്യത്തിൽ 1102 ബസുകൾ പിൻവലിക്കുന്നത് പൊതുഗതാഗത സംവിധാനത്തെ താറുമാറാക്കും. ഉത്തരവ് നടപ്പാക്കുന്നത് സ്വാഭാവിക നീതിയുടെ ലംഘനമാകും. കേരളത്തിൽ വാഹനം വഴിയുള്ള മലിനീകരണ തോത് 50ൽ താഴെയാണ്. ഇത് അപകടകരമായ അളവല്ല. അതിനാൽ ഡീസൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തേണ്ട ആവശ്യമില്ലെന്നും കെ.എസ്.ആർ.ടി.സിയുടെ ഹർജിയിലുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top