മലാപ്പറമ്പ് സ്‌കൂൾ ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി അംഗീകരിച്ചില്ല
June 8, 2016
0 minutes Read

മലാപ്പറമ്പ് എ യു പി സ്‌കൂൾ ഏറ്റെടുക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം ഹൈക്കോടതി അംഗീകരിച്ചില്ല. സ്‌കൂൾ പൂട്ടണമെന്ന ഉത്തരവ് ഉടൻ നടപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഉത്തരവ് നടപ്പാക്കി വെള്ളിയാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനും കോടി.
ആദ്യം സുപ്രീംകോടതി വിധി നടപ്പാക്കട്ടെ എന്നും കോടതി വ്യക്തമാക്കി. സുപ്രീംകോടതി വിധിയുള്ളതിനാൽ നിലവിൽ മറ്റൊന്നും പരിഗണിക്കാനാവില്ല. ഈ വിഷയത്തിൽ സർക്കാരിന് സത്യവാങ്മൂലം സമർപ്പിക്കാവുന്നതാണ്. ജനകീയ സമരങ്ങളോ പ്രതിഷേധങ്ങളോ സ്‌കൂൾ പൂട്ടുന്നതിന് ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement