ദൈവമേ പ്രേതത്തെ കാത്തോളണേ..
June 9, 2016
1 minute Read
ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രം പ്രേതത്തിന്റെ ഫസ്റ്റ് ലുക്ക് എത്തി. ദൈവമേ പ്രേതത്തെ കാത്തോളണേ.. എന്നാണ് ജയസൂര്യ സ്വന്തം പേജില്‍ ഫസ്റ്റ് ലുക്ക് ഷെയര്‍ ചെയ്ത് എഴുതിയിരിക്കുന്നത്. ജോണ്‍ ഡോണ്‍ ബോസ്‌കോ എന്നാണത്രേ ജയസൂര്യ അവതരിപ്പിക്കുന്ന കഥാപത്രത്തിന്റെ പേര്. ഹൊറര്‍ കോമഡി എന്ന കാറ്റഗറിയിലേക്കാണ് ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ ടീമിന്റെ പുതിയ പടം എത്തുന്നത്. മലയാള സീരിയല്‍ രംഗത്ത് ആദ്യമായി ഹൊറര്‍ സീരിയല്‍ കൊണ്ട് വന്നത് രഞ്ജിത്ത് ശങ്കറായിരുന്നു. ഡ്രീംസ് എന്‍ ബിയോണ്ടിന്റെ ബാനറിലാണ് പ്രേതം പ്രദര്‍ശനത്തിനെത്തുക. പുണ്യാളന്‍ അഗര്‍ബത്തീസ്,സുസു സുധി വാത്മീകം എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പ്രേതം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement