അഞ്ജു ബോബി ജോർജിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റിയേക്കും
June 11, 2016
0 minutes Read

സ്പോർട്ട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്ത് നിന്നും അഞ്ജു ബോബി ജോർജിനെ മാറ്റിയേക്കും. സ്പോർട്ട്സ് കൗൺസിൽ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ഒരാഴ്ച്ചയ്ക്കകം പുനസ്ഘടിപ്പിക്കും. ഇതിനായി നിയമ ഭേതഗതിയും കൊണ്ട് വരും. മുൻ സ്പോർട്ട്സ് കൗൺസിൽ പ്രസിഡന്റ് ടി പി ദാസനെയാണ് പുതിയ പ്രസിഡന്റ് ആക്കാൻ ധാരണയായിരിക്കുന്നത്.
സർക്കാരുകൾ മാറുന്നതനുസരിച്ച് കൗൺസിലിൽ പുനസംഘടന സ്വാഭാവികമാണെങ്കിലും കഴിഞ്ഞ ദിവസം കായിക മന്ത്രി ഇപി ജയരാജനെതിരെ അഞ്ജു ബോബി ജോർജ് മുഖ്യമന്ത്രിക്കു കൊടുത്ത പരാതിയാണോ അഴിച്ചു പണിക്ക് കാരണമെന്നും സംശയിക്കുന്നു.
സ്പോർട്സ് കൗൺസിലിൽ മുഴുവൻ അഴിമതിക്കാരാണെന്ന് ആരോപിച്ച് മന്ത്രി തട്ടിക്കയറിയെന്നും പരുഷമായി സംസാരിച്ചുവെന്നുമായിരുന്നു അഞ്ചുവിന്റെ പരാതി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement