ദേശീയ നിരീക്ഷക പദവി ഒഴിയാന്‍ തയ്യാറെന്ന് അഞ്ജു ബോബി ജോര്‍ജ്ജ്
ദേശീയ നിരീക്ഷക പദവി ഒഴിയുമെന്ന് അഞ്ജു ബോബി ജോർജ്. സർക്കാർ തീരുമാനമായതിനാൽ പദവിയിൽനിന്ന് മാറി നിൽക്കുമെന്ന് അവർ പറഞ്ഞു. അഞ്ജുവിന് സ്വകാര്യ പരിശീലന സ്ഥാപനത്തിന്റെ ചുമതലയുണ്ടെന്നും അത് ഭിന്നതാല്പര്യമാകുമെന്നുമാണ് സര്‍ക്കാര്‍ വാദം. ഭർത്താവിന്റെ പേരിലാണ് പരിശീലന സ്ഥാപനമുള്ളത്. ഇത് എങ്ങനെ ഭിന്ന താത്പര്യമുണ്ടാക്കുമെന്ന് അറിയില്ലെന്നും അഞ്ജു പറഞ്ഞു. പി.ടി. ഉഷയും അഞ്ജു ബോബി ജോർജും അഭിനവ് ബിന്ദ്രയും ദേശീയ നിരീക്ഷക പദവി ഒഴിയണമെന്ന് കേന്ദ്ര കായിക മന്ത്രാലയം ഇന്ന് നിർദേശിച്ചിരുന്നു. സ്വകാര്യ അക്കാദമികൾ നടത്തുന്നതിനാൽ ഭിന്നതാൽപര്യം ചൂണ്ടിക്കാട്ടിയായിരുന്നു നിർദ്ദേശം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here