അത് യാരെന്ന് ‘തെരി’യുമാ???
തെന്നിന്ത്യൻ സിനിമകളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നവരാണ് ബോളിവുഡിലെ ഫിലിംമേക്കേഴ്‌സ്.സൂപ്പർഹിറ്റാവുന്ന തെന്നിന്ത്യൻ സിനിമകൾ റീമേക്ക് ചെയ്താൽ മിനിമം ഗ്യാരന്റി ഉറപ്പെന്ന് അനുഭവങ്ങൾ തെളിയിച്ചതുമാണ്.ബോളിവുഡ് ബോക്‌സ്ഓഫീസിൽ തകർത്തോടിയ റീമേക്ക് ചിത്രങ്ങളുടെ പട്ടികയിലേക്ക് ഏറ്റവും പുതുതായി എത്തുന്നത് ആറ്റ്‌ലിയുടെ വിജയ് ചിത്രം ‘തെരി’ ആണ്.
ഷാരൂഖ് ഖാൻ-രോഹിത് ഷെട്ടി കൂട്ടുകെട്ടിലാവും തെരി ഹിന്ദിയിലെത്തുകയെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു.’ചെന്നൈ എക്‌സ്പ്രസും’ ‘ദിൽവാലെ’യും ഒരുക്കിയ രോഹിത് ഷെട്ടിയ്ക്കും കിംഗ് ഖാനുമിടയിലുള്ള സൗന്ദര്യപ്പിണക്കം കെട്ടുകഥയാണെന്നും ചില വെബ്‌സൈറ്റുകൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ,രോഹിത് വാർത്ത നിഷേധിച്ചതോടെ ആ സാധ്യത മങ്ങി.
അതിനിടെ, ഡിസിപി വിജയ്കുമാർ ആയി എത്തുക അക്ഷയ്കുമാർ ആണെന്ന് അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്.സ്വന്തം ബാനറായ ഹരി ഓം എന്റർടെയ്ൻമെന്റിനുവേണ്ടി അക്ഷയ് തന്നെ ചിത്രം നിർമ്മിക്കുമെന്നും വാർത്തകൾ വരുന്നുണ്ട്.തെരിക്കഥ ഹിന്ദിയിൽ പറയുമ്പോൾ ആരാവും സ്‌നേഹനിധിയായ അച്ഛനും നീതിമാനായ പോലീസുകാരനുമായി അരങ്ങിലെത്തുക എന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ബോളിവുഡ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here