കൊച്ചീ ബഡീസ്.. ദാ വരുന്നു വാട്ടര്‍ മെട്രോസ്.. അതായത് മെട്രോ ബോട്ടുകള്‍

കൊച്ചി മെട്രോയ്ക്ക് അനുബന്ധമായി ആസൂത്രണം ചെയ്യുന്ന ജലഗതാഗത പദ്ധതിയുടെ കരാര്‍ ഇന്ന് ന്യൂഡല്‍ഹിയില്‍ ഒപ്പിടും.
747കോടി രൂപയാണ് പദ്ധതിയുടെ ചെലവ് കണക്കാക്കുന്നത്. ജര്‍മ്മന്‍ വികസന ബാങ്ക് കെ.എഫ്. ഡബ്യൂ വുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ആദ്യഘട്ടത്തില്‍ കൊച്ചിയിലെ 38 ബോട്ടുജെട്ടികള്‍ നവീകരിക്കും. മെട്രോയുടെ ടിക്കറ്റുകള്‍ ഇവിടെയും ഉപയോഗിക്കാം. ബോട്ടുകളിലും ജെട്ടികളിലും സൗജന്യ വൈ ഫൈ ഉണ്ടായിരിക്കും. ഒരു സമയം 50മുതല്‍100 വരെ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ മെട്രോ ബോട്ടിനാവും. ബോട്ടുജെട്ടികളുടെ നവീകരണത്തോടൊപ്പം ജെട്ടിയിലേക്കുള്ള റോഡുകള്‍, അനുബന്ധയാത്രാ സംവിധാനം ഒരുക്കല്‍, സിസിടിവി അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ എന്നിവും പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്. പദ്ധതിയില്‍102കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ മുടക്കും. നാല് വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാകും. നഗരത്തിനോടൊപ്പം സമീപത്തുള്ള ദ്വീപ സമൂഹങ്ങള്‍ക്കും ഇത് സഹായകരമാകും.
ഇന്ന് ഉച്ചയ്ക്ക് 12 ന് ഡല്‍ഹിയിലെ കേരള ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും ഡര്മ്മന് ബാങ്ക് പ്രതിനിധികളുമാണ് കരാര്‍ ഒപ്പിടുന്നത്. സര്‍ക്കാറിനു വേണ്ടി ഗതാഗത വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഏലിയാസ് ജോര്‍ജ്ജ്, കൊച്ചി മെട്രോയ്ക്ക് വേണ്ടി ഫിനാന്‍സ് ഡയറക്ടര്‍ അബ്രഹാം ഉമ്മന്‍, കെഎഫ് ഡബ്യുവിനു വേണ്ടി ഡയറക്ടര്‍ പീറ്റര്‍ ഹിലിഗ്സ് എന്നിവരാണ് കരാറില്‍ ഒപ്പുവയ്ക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here