വിവാദമായാലെന്താ കളക്ഷൻ ഉഗ്രനല്ലേ

ഏറെ വിവാദമായ ബോളിവുഡ് ചിത്രം ഉഡ്താ പഞ്ചാബ് കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് നേടിയത് 21. 30 കോടി രൂപ. ജൂൺ 17നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തിയത്. ആദ്യ ദിവസം തന്നെ 10.05 കോടി രൂപയാണ് ഉത്തരേന്ത്യയിൽനിന്ന് മാത്രം നേടിയത്. രണ്ടാം ദിവസം 11.94 ശതമാനം വർദ്ധന. ശനിയാഴ്ച മാത്രം സ്വന്തമാക്കിയത് 11.25 കോടി രൂപ. ഇതോടെ രണ്ട് ദിവസംകൊണ്ട് ചിത്രം നേടിയത് ആകെ 21.30 കോടി രൂപ.
2016 ൽ ആദ്യ ദിവസങ്ങളിൽ മികച്ച കളക്ഷൻ നേടുന്ന ചിത്രങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഇപ്പോൾ ഈ അഭിഷേക് ചൗബേ ചിത്രം. ബോളിവുഡ് ട്രേഡ് അനലിസ്റ്റ് തരൺ ആദർശഷ് ആണ് ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷൻ വിവരങ്ങൾ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
#UdtaPunjab showed 11.94 % growth on Sat… Big city plexes are SUPER-STRONG… Biz-wise, Delhi, Punjab continue to perform BEST… contd.
— taran adarsh (@taran_adarsh) June 19, 2016
#UdtaPunjab Fri 10.05 cr, Sat 11.25 cr. Total: ₹ 21.30 cr. India biz… All set for ₹ 34 cr [+/-] opng weekend… Biz on weekdays crucial.
— taran adarsh (@taran_adarsh) June 19, 2016
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here