ഇനി ബ്ലാസ്റ്റേഴ്‌സ് കോച്ച് സ്റ്റീവ് കോപ്പൽ

Steve Coppell

കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകനായി മുൻ ഇംഗ്ലണ്ട് താരം സ്റ്റീവ് കോപ്പലിനെ നിയമിച്ചു. ബ്ലാസ്റ്റേഴ്‌സ് ഉടമ സച്ചിൻ ടെണ്ടുൽക്കറാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഒരു വർഷത്തേക്കാണ് നിയമനം. ലെവന്റെ പരിശീലകൻ യുവാൻ ഇഗ്നേഷ്യോ മാർട്ടിനെസിനെയും ബ്ലാസ്‌റ്റേഴ്‌സിന്റെ മുൻ പരിശീലകൻ ഡേവിഡ് ജെയിംസിനെയും പരിശീലക സ്ഥാനത്തേക്ക് എത്തിക്കാൻ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് ടെറി ഫെലാനെ കഴിഞ്ഞ വർഷം ബ്ലാസ്റ്റേഴ്‌സിൽനിന്ന് പുറത്താക്കിയിരുന്നു.

രണ്ടു വർഷത്തിനിടെ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനാകുന്ന നാലാമത്തെ ആളാണ് പരിശീലന രംഗത്ത് 30 വർഷത്തെ പരിചയമുള്ള സ്റ്റീവ് കോപ്പൽ.
മാഞ്ചസ്റ്റർ യുണൈറ്റഡിനുവേണ്ടി 300 മത്സരങ്ങൾ കളിച്ച കോപ്പൽ 42 തവണ ഇംഗ്ലണ്ടിനുവേണ്ടിയും കളിച്ചു.

കാലിനേറ്റ പരിക്കുമൂലം കോപ്പൽ പിന്നീട് പരിശീലക വേഷം അണിയുകയായിരുന്നു. മാഞ്ചസ്റ്റർ സിറ്റി, ബ്രിസ്റ്റോൾ സിറ്റി, റീഡിംഗ്, പോർട്ട്‌സ്മൗത്ത് തുടങ്ങിയ ടീമുകളുടെ പരിശീലകനായിരുന്നു അദ്ദേഹം.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More