സംസ്ഥാനത്തിന് വേണ്ടെങ്കിലും കേന്ദ്രത്തിന് വേണമെന്ന് പറയാൻ പറഞ്ഞു!!

സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനം രാജിവച്ച അഞ്ജു ബോബി ജോർജ് ഇനി കേന്ദ്രസർക്കാരിന്റെ ;ഖേലോ ഇന്ത്യ’ പദ്ധതിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം. തന്നെ കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തതിലൂടെ വലിയ ഉത്തരവാദിത്തമാണ് കേന്ദ്രം ഏൽപ്പിച്ചിരിക്കുന്നതെന്ന് അഞ്ജു പ്രതികരിച്ചു.കേരളത്തിലെ കായികതാരങ്ങൾക്ക് മികവ് തെളിയിക്കാൻ കഴിയുന്ന കായിക ഇനങ്ങൾക്ക് പ്രാധാന്യം നൽകുമെന്നും അവർ അറിയിച്ചു.
കേന്ദ്ര കായികസെക്രട്ടറി ചെയർമാനായുള്ള ഏഴംഗസമിതിയാണ് ഖേലോ ഇന്ത്യ പദ്ധതിയുടെ കാര്യങ്ങൾ തീരുമാനിക്കുന്നത്. രാജീവ് ഗാന്ധി ഖേൽ അഭിയാൻ പദ്ധതിയാണ് എൻഡിഎ സർക്കാർ ഖേലോ ഇന്ത്യ ആക്കി മാറ്റിയത്. എല്ലാ സംസ്ഥാനങ്ങൾക്കും കായികവികസനത്തിനായുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതും സാമ്പത്തിക സഹായം അനുവദിക്കുന്നതുമടക്കമുള്ള കാര്യങ്ങളിൽ മേൽനോട്ടം വഹിക്കുന്നത് ഈ സമിതിയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here