ഇന്ത്യ മിസൈല്‍ ക്ലബ്ബില്‍

മിസൈല്‍ സാങ്കേതിക വിദ്യാ നിയന്ത്രണസംഘത്തില്‍ ഇന്ത്യ അംഗമായി. ഈ സംഘത്തിലെ മുപ്പത്തിയഞ്ചാമത് അംഗമാണ് ഇന്ത്യ. വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശ കാര്യ സെക്ട്രട്ടറി എസ് ജയശങ്കറാണ് രേഖകളില്‍ ഒപ്പു വച്ചത്.
1987ല്‍ രൂപീകരിച്ച സംഘമാണിത്. അമേരിക്ക, ഫ്രാന്‍സ്, ജര്‍മ്മനി, ബ്രിട്ടണ്, ജപ്പാന്, ഇറ്റലി, കാനഡ എന്നിവരായിരുന്നു സംഘത്തിലെ ആദ്യഅംഗങ്ങള്‍. കഴിഞ്ഞ കൊല്ലവും ഇതേ സംഘത്തില്‍ ഇന്ത്യ അംഗമാകാന്‍ നീക്കം നടത്തിയെങ്കിലും ഇറ്റലിയുടെ ശക്തമായ നീക്കത്തെ തുടര്‍ന്ന് ആ സാധ്യത മങ്ങി.
അംഗമായതോടെ ഇനി മുതല്‍ ഇന്ത്യയ്ക്ക് മിസൈല്‍ സാങ്കേതിക വിദ്യയില്‍ കയറ്റുമതിയക്കും ഇറക്കുമതിയ്ക്കും അവസരം ഉണ്ടാകും. ഇന്ത്യയുടെ ബ്രഹ്മോസ് പോലുള്ള മിസൈലുകള്‍ മറ്റ് രാജ്യങ്ങള്‍ക്ക് വില്‍ക്കാനും ആകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here