ഇനി ആരും തക്കാളിയെ പേടിക്കണ്ട

തക്കാളിയ്ക്കായിരുന്നു കഴിഞ്ഞ ദിവസംവരെ പൊള്ളുന്ന വില. കിലോഗ്രാമിന് 120 രൂപവരെയെത്തി. അതോടെ അടുക്കളയിൽനിന്ന് അകലുകയും ചെയ്തു ഈ പാവം പച്ചക്കറി. എന്നാൽ ഇപ്പോളിതാ തക്കാളി അതിശക്തമായി അടുക്കളയിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. 120 ൽനിന്ന് 40 ലേക്കുള്ള പടിയിറക്കം തക്കാളിയെ വീണ്ടും അടുക്കളയിൽ സജീവമാക്കുകയാണ്.
ഏറ്റവും വലിയ തക്കാളിയ്ക്ക് വില 60 രൂപയും. സാധാരണ തക്കാളിക്ക് 40 രൂപയുമാ4യാണ് വില ഇടിഞ്ഞിരിക്കുന്നത്. കർണാടകയിലെ തക്കാളിത്തോട്ടത്തിൽ കനത്ത മഴയെത്തുടർന്ന് വിള നാശം ഉണ്ടായതാണ് വിലക്കയറ്റത്തിന് കാരണം. തമിഴ്‌നാടും ഇതുതന്നെ സംഭവിച്ചതും വില കൂടാൻ കാരണമായി.
തക്കാളിക്കൊപ്പം 70 രൂപയായിരുന്ന ചെറിയ ഉള്ളിയ്ക്ക് 40 രൂപയായി. 120 രൂപയായിരുന്ന പച്ചമുളകിനും 40 രൂപയായി കുറഞ്ഞു. ബീൻസ് നൂറിൽനിന്ന് 50 ആയി. പച്ചക്കറി വില ഇനിയും കുറയുമെന്നാണ് വിലയിരുത്തൽ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here