മദ്യപിക്കാൻ ഇഷ്ടമാണോ ;എങ്കിൽ വായിക്കാൻ മറക്കേണ്ട

മദ്യപാനത്തെക്കുറിച്ച് നാം കേട്ടറിയുന്ന കഥകൾക്കും സത്യത്തിനും ഇടയിൽ ഒരുപാട് ദൂരമുണ്ടെന്ന് എത്ര പേർക്ക് അറിയാം. മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ് എന്ന് നമുക്കെല്ലാം അറിയാം.അതോടൊപ്പം തന്നെ മദ്യപാനം സംബന്ധിച്ച് പല കാര്യങ്ങളിലും തെറ്റിദ്ധാരണകൾ വച്ചുപുലർത്തുന്നവരാണ് നമ്മൾ മലയാളികൾ.
മദ്യപിച്ച് ലക്ക്‌കെട്ട ആളുടെ കെട്ടിറങ്ങാൻ ഷവറിന് കീഴെ നിന്നാൽ മതിയെന്ന് നമ്മളെ പഠിപ്പിച്ചത് സിനിമാദൃശ്യങ്ങളാണ്.എന്നാൽ,ഇത് വാസ്തവമല്ല. മദ്യപാനത്തിന്റെ കെട്ടിറങ്ങുന്നത് ശരീരത്തിൽ നിന്ന് ആൽക്കഹോളിന്റെ സ്വാധിനം കുറയുമ്പോൾ മാത്രമായിരിക്കും. മദ്യാപാനിയുടെ ഭാരത്തെ ആശ്രയിച്ചിരിക്കും ഇതിനുള്ള സമയപരിധി.ഒരു മണിക്കൂർ കഴിയുമ്പോൾ പതിയെ കെട്ടിറങ്ങിത്തുടങ്ങുമെന്ന് മാത്രം.
മദ്യപിക്കുന്നതിനൊപ്പം കൂടുതൽ വെള്ളം കുടിക്കുകയും ഭക്ഷണം കഴിയ്ക്കുകയും ചെയ്താൽ പിറ്റേദിവസത്തെ ഹാങ്ങ്ഓവർ കുറയ്ക്കാമെന്നത് തെറ്റായധാരണയാണ്.വൈൻ കുടിച്ചാൽ ശരീരം തടിവയ്ക്കില്ലെന്ന് പറയുന്നതും തെറ്റാണ്.ഒരു ലാർജ് ഗ്ലാസ് വൈനിൽ 200 കലോറി ഊർജം അടങ്ങിയിട്ടുണ്ട്.ഇതു മൂലം ശരീരഭാരവും വണ്ണവും കൂടുമെന്ന് ചുരുക്കം.
ഒരു ബിയറിലും ലാർജ് ഗ്ലാസ് വൈനിലും രണ്ട് ലാർജ് വോഡ്കയിലും ഉളളത് തുല്യ അളവിലുള്ള ആൽക്കഹോൾ ആണ്.
സ്ത്രീയുടെ ശരീരത്തിന് മദ്യം കൂടുതൽ ഹാനികരമാണ്.സ്ത്രീയുടെയും പുരുഷന്റെയും ശരീരത്തിലുള്ള വെള്ളത്തിന്റെ ്‌ളവ് വ്യത്യാസതമാണ്.പുരുഷശരീരത്തിൽ 62 ശതമാനവും സ്ത്രീശരീരത്തിൽ 52 ശതമാനവും ആണ് വെള്ളത്തിന്റെ അളവ്. പുരുഷ ശരീരത്തിൽ മദ്യം പെട്ടന്ന് വെള്ളത്തിൽ ലയിക്കും.സ്ത്രീകളുടെ കാര്യത്തിൽ അത് സംഭവിക്കുന്നില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here