നെടുമ്പാശ്ശേരിയില്‍ പിഡിപി പ്രവര്‍ത്തകരുടെ പ്രതിഷേധം അക്രമാസക്തമായി

മദനിയുടെ വിമാനയാത്രാ തടസ്സപ്പെട്ടതിനെ തുടര്‍ന്ന് പിഡിപി പ്രവര്‍ത്തകര്‍ നെടുമ്പാശ്ശേരിയില്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പോലീസ് ലാത്തി വീശി. ഇപ്പോള്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ ശ്രമം നടക്കുകയാണ്. ഇന്റിഗോ വിമാന കമ്പനിയുടെ ജനല്‍ ചില്ലുകള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തിട്ടുണ്ട്.
മദനിയെ രാവിലെയാണ് വിമാനത്തില്‍ കയറ്റാനാകില്ലെന്ന് ഇന്റിഗോ അധികൃതര്‍ അറിയിച്ചത്. വ്യോമയാന മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയില്ലാതെ മഅദനിയെ കയറ്റില്ലെന്നാണ് വിമാനക്കമ്പനിയുടെ നിലപാട്. രാവിലെ 10.30 ന് വിമാനത്താവളത്തിലെത്തിയ മഅദനിക്ക് ബോര്‍ഡിംഗ് പാസ് നല്കിയ ശേഷമായിരുന്നു ഇന്റിഗോ അധികൃതര്‍ നിലപാട് മാറ്റിയത്.
അതേസമയം പ്രശ്നം അവസാനിച്ചതായി
പൂന്തുറ സിറാജ് അറിയിച്ചു. ഇന്റിഗോ വിമാന കമ്പനിതന്നെയാണ് മദനിയ്ക്ക് ഇപ്പോള്‍ ബദല്‍ യാത്രാസംവിധാനം ഒരുക്കിയിരിക്കുന്നത്. ബെഗളൂരുവില്‍ നിന്ന് 7.15നാണ് വിമാനം. രാത്രി എട്ടരയോടെ കൊച്ചിയിലെത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here