കുഞ്ഞിനെ വിറ്റ 2500 രൂപയ്ക്ക് അമ്മ വാങ്ങിയത് 2 ആടുകളെ

പട്ടിണിയും ദാരിദ്രവും സഹിക്കാനാവാതെ മക്കളെ വിൽക്കുന്നവരുടെ നാടായി ഇന്ത്യ മാറിയതിന്റെ തെളിവുകൾ ദിനം പ്രതി ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാ ണ് പട്ടിണി സഹിക്കാനാവതെ തന്റെ നവജാത ശിശുവിനെ വിറ്റ് ആനോ ബിർഹോർ എന്ന അമ്മ ആടുകളെ വാങ്ങിയിരിക്കുന്നത്. താൻ കുഞ്ഞിനെ 2500 രൂപയ്ക്ക് വിറ്റതായി ജാർഖണ്ഡ് സ്വദേശിയായ ആനോ ബിർഹോർ തന്നെയാണ് വെളിപ്പെടുത്തിയത്.
കേദർ സോ എന്ന ആൾക്കാണ് ഇവർ കുഞ്ഞിനെ വിറ്റത്. നാല് പെൺമക്കളുള്ള ഇയാൾക്ക് ഒരു ആൺ കുഞ്ഞിനെ വേണമെന്നതിനാലാണ് തന്നെ സമീപിച്ചതെന്നും ഇവർ പറഞ്ഞു. മൂന്ന് പെൺകുട്ടികളടക്കം ആറ് മക്കളാണ് ആനോയ്ക്കുള്ളത്. ഭർത്താവ് മരിച്ചു. കയർനിർമ്മാണ തൊഴിലാളിയാണ് ഇവർ.
ഒരു കുട്ടിയെക്കൂടി വളർത്തുന്നത് ബുദ്ധിമുട്ടായതിനെ തുടർന്നാണ് വിറ്റതെന്നും താൻ തെറ്റൊന്നും ചെയ്തില്ലെന്നും ആനോ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ നിലവിൽ കേസൊന്നും എടുത്തിട്ടില്ലെന്നും വിഷയത്തിൽ അന്വേഷണം നടത്തുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.