ആരെങ്കിലും അറിഞ്ഞോ,കബാലി നേരത്തെയെത്തി!!

 

ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രം കബാലിയുടെ റിലീസിന് ഇനി രണ്ട് ദിവസം മാത്രം. എന്നാൽ,ചിത്രം തിയേറ്ററുകളിലെത്തും മുമ്പേ കബാലിയെ സോഷ്യൽ മീഡിയയിലൂടെ പുറത്തെത്തിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

രജനി കബലീശ്വരനായി ക്യാമറയ്ക്ക് മുന്നിലെത്തും മുമ്പുള്ള നിമിഷങ്ങളാണ് മേക്കിംഗ് വീഡിയോയിലൂടെ പുറത്തുവന്നിരിക്കുന്നത്. 1 മിനിറ്റ് 2 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ സംവിധായകൻ പ.രഞ്ചിത്ത് രജനിക്ക് നിർദേശങ്ങൾ നല്കുന്ന ദൃശ്യങ്ങളുമുണ്ട്. വെള്ളിയാഴ്ചയാണ് കബാലി ലോകമെമ്പാടുമുള്ള അയ്യായിരത്തോളം തിയേറ്ററുകളിലെത്തുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top