ദൈവത്തിന് മോഹൻലാലിന്റെ ഒരു കത്തുകൂടി

ലോകം മുഴുവൻ ജനങ്ങൾ ദൈവനാമത്തിൽ മരിച്ചുവീഴുന്നതിൽ നോവുന്ന മനസ്സുമായി മോഹൻലാൽ കത്തെഴുതുന്നു ഒരിക്കൽ കൂടി ദൈവത്തിന്.
ബംഗ്ലാദേശിൽ, ബാഗ്ദാദിൽ, തുർക്കിയിൽ, മദീനയിൽ, ഫ്രാൻസിലെ മനോഹരമായ നീസിൽ, കാശ്മീരിൽ എല്ലാം ആളുകൾ മരിച്ചുവീഴുന്നതിന്റെ വേദന പങ്കുവെക്കുകയാ ണ് ലാൽ. ആരും ആയുസ്സെത്തി മരിച്ചു വീണവരല്ല.
ദൈവത്തിന്റെ മക്കൾതന്നെയാണ് ദൈവത്തിന്റെ മറ്റ് മക്കളെ കൊന്നുതള്ളുന്നത്. മതത്തിന്റെയും ദൈവത്തിന്റെയും പേരിലാണ് ഇതെല്ലാം നടത്തുന്നതെന്ന വേദനയാണ് ലാൽ പങ്കുവെക്കുന്നത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News