ഇന്ത്യയുടെ ഭൂപടം തെറ്റിച്ചു. സ്ക്കൂളിനെതിരെ രാജ്യദ്രോഹക്കുറ്റം

സ്ക്കൂള്‍ ഡയറിയല്‍ ഇന്ത്യയുടെ ഭൂപടം തെറ്റായി അച്ചടിച്ചതിന് സ്ക്കൂളിനെതിരെ രാജ്യദ്രോഹക്കുറ്റം. മധ്യപ്രദേശിലെ ബുഢാറിലുള്ള ഒരു സ്വകാര്യസ്ക്കുള്‍ മാനേജ്മെന്റിനെതിരെയാണ് കേസ്. ഗ്രീന്‍ വെയ്ല്‍സ് എന്നാണ് സ്ക്കൂളിന്റെ പേര്. കാശ്മീര്‍ തെറ്റായാണ് ഡയറിയില്‍ രേഖപ്പെടുത്തിയിരുന്നത്.
മാനേജ്മെന്റ് പ്രതിനിധികളെ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തതായി ബുഢാര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് അറിയിച്ചിട്ടുണ്ട്. സ്ക്കൂള്‍ ഡയറക്ടര്‍ മുഹമ്മദ് ഷെറീഫ് നിയാസി, പ്രിന്‍സിപ്പല്‍ ഗോവിന്ദ് ചന്ദ് ദാസ്, ഡയറിയുടെ പ്രസാധകന്‍ അരുണ്‍കുമാര്‍ അഗര്‍വാള്‍ എന്നിവരാണ് അറസ്റ്റിലായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top