പാക് അധീന കാശ്മീരിൽ പട്രോളിങ് നടത്താൻ ചൈനയും

പാക് അധീന കാശ്മീരിൽ ഇനി പട്രോൾ നടത്തുക ചൈനയും പാക്കിസ്ഥാനും ഒരുമിച്ച്. ഇരു രാജ്യങ്ങളും ഇതിനോടകം പട്രോളിങ് ആരംഭിച്ചു കഴിഞ്ഞു.

ചൈനയുമായി അതിർത്തി പങ്കിടുന്ന സിങ്ജിയാങ് പ്രവിശ്യയിലാണ് സംയുക്ത പട്രോളിങ്. പാക് അധീന കാശ്മീരിൽ ഇത് ആദ്യമായാണ് സംയുക്ത പട്രോളിങ്ങിന് പാക്കും ചൈനയും ഒരുങ്ങുന്നത്.

ചൈനയുടെ ദേശീയ മാധ്യമമായ പീപ്പിൾസ് ഡെയ്‌ലിയാണ് സംയുക്ത പട്രോളിങ് വാർത്ത പുറത്തുവിട്ടത്. അതിർത്തിയിലെ വിവിധ ഇടങ്ങളിൽ ഇരു രാജ്യങ്ങളും പട്രോളിങ് നടത്തുന്നതിന്റെ ചിത്രങ്ങളും പീപ്പിൾസ് ഡെയ്‌ലി പുറത്തുവിട്ടു.

ചൈന മേഖലയിൽ 2014 മുതൽ പട്രോളിങ് നടത്തുന്നുണ്ടെങ്കിലും
സംയുക്ത പട്രോളിങ് ഇത് ആദ്യമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top