പോക്കിമോൻ ഗോ കളിച്ച് അങ്ങനെ ജയിലിലുമായി

ചുരുങ്ങിയ നാളുകൾകൊണ്ട് തരംഗമായി മാറിക്കഴിഞ്ഞ പോക്കിമോൻ ഗോ കളിച്ച് പിടികിട്ടാപ്പുള്ളി എത്തിയത് പോലീസ്‌റ്റേഷനിൽ. അമേരിക്കയിലാണ് സംഭവം. അമേരിക്കയിലെ മിഷിഗണിലെ മിൽഫോർഡ് നഗരത്തിലാണ് പിടികിട്ടാപ്പുള്ളി സ്‌റ്റേഷൻ തേടിയെത്തിയത്.

വില്യം വിൽകോക്‌സ് എന്ന പിടികിട്ടാപ്പുള്ളി പോക്കിമോൻ കളിച്ച് കളിച്ച് പോലീസ് സ്‌റ്റേഷനിൽചെന്ന് കയറുകയായിരുന്നു. ആളെ പിടികിട്ടിയ ഉടൻതന്നെ പോലീസ് അറെസ്റ്റ് ചെയ്തു. ഗെയിമിൽ പോലീസ് സ്‌റ്റേഷന് അടുത്തുള്ള ജിം മാത്രമേ അടയാളപ്പെടുത്തിയിരുന്നുള്ളൂ. അതുകൊണ്ടുതന്നെ കളിച്ച് കളിച്ച് എത്തിയത് പോലീസ് സ്‌റ്റേഷനിലാണെന്ന് വില്യം അറിഞ്ഞില്ല.

പിടിയിലായതിലല്ല, പോക്കിമോൻ ഗോ തടസ്സപ്പെട്ടതിലസായിരുന്നേ്രത വില്യമിന് വിഷമം. ഭവനഭേദനമാണ് ഇരുപത്താറുകാരനായ വില്ല്യമിന്റെ പേരിലുണ്ടായിരുന്ന കുറ്റം. എന്നാൽ വാറണ്ടനുസരിച്ച് എത്താതിരുന്നതിനെ തുടർന്ന് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. അറെസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതിന് ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top