വറചട്ടിയിലായ കുവൈത്ത് ജനത!!
കനത്ത ചൂടിൽ വെന്തുരുകുകയാണ് കുവൈത്ത്. മധ്യപൗരസ്ത്യൻ മേഖലയിൽ ഇന്നു വരെയുള്ളതിൽവച്ച് ഏറ്റവും ഉയർന്ന താപനിലയാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച കുവൈത്തിലെ മിട്രിബായിൽ രേഖപ്പെടുത്തിയത്,54 ഡിഗ്രി സെൽഷ്യസ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 50 ഡിഗ്രി സെൽഷ്യസിനു മുകളിലാണ് കുവൈത്തിലെ താപനില. കേരളത്തിലെ ഏറ്റവും ഉയർന്ന ചൂട് 41.9 ഡിഗ്രി സെൽഷ്യസ് ആയിരുന്നു എന്നതിനോട് ചേർത്ത് ചിന്തിക്കുമ്പോഴാണ് കുവൈത്തിലെ അവസ്ഥ എത്രത്തോളം ഭീകരമായിരിക്കുമെന്ന് മനസിലാവുക. കടുത്ത ചൂടിൽ ഉരുകിയൊലിച്ച നിലയിലുള്ള ട്രാഫിക് പോസ്റ്റിന്റെ ചിത്രം സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു.
സ്വകാര്യ കാലാവസ്ഥാനിരീക്ഷണ വെബ്‌സൈറ്റായ വെതർ അണ്ടർഗ്രൗണ്ട്
ആണ് റെക്കോഡ് താപനില സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.ഇതിന് ലോക കാലാവസ്ഥാ ഓർഗനൈസേഷന്റെ സ്ഥിരീകരമം കൂടി ലഭിച്ചാൽ ,ഡെത്ത് വാലിക്കപ്പുറത്ത് ഭൂമിയിൽ ഇന്നേവരെ രേഖപ്പെടുത്തിയതിൽ വച്ചേറ്റവും കൂടിയ താപനിലയായിരിക്കും കുവൈത്തിലേത്.കിഴക്കൻ കാലിഫോർണിയയിലാണ് ലോകത്തിലെ ഏറ്റവും വരണ്ട പ്രദേശമായ ഡെത്ത് വാലി.1913ലാണ് ഇവിടുത്തെ താപനില 56.7 ഡിഗ്രിയായി അടയാളപ്പെടുത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here