കുട്ടി മരിച്ചു ; ആശുപത്രിയിൽ സംഘർഷം

തിരുവനന്തപുരത്ത് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സംഘർഷം. ഇവിടെ ചികിത്സതേടിയ പനി ബാധിച്ച ഒരു കുട്ടി ഇന്ന് രാവിലെ മരിച്ചു. ഇതേ തുടർന്നാണ് സംഘർഷം ഉണ്ടായത്. ചികിത്സാ പിഴവെന്ന് ബന്ധുക്കൾ ആരോപിച്ചു. നെടുമങ്ങാട് മഞ്ച കലാഭവനിൽ സജി – രഞ്ജു ദമ്പതികളുടെ മകൻ ശിവാനന്ദ് (4) ആണ് മരിച്ചത്. ഇന്നലെ നെടുമങ്ങാട് ആശുപത്രിയിൽ വന്ന് ചികിത്സ തേടിയ ശേഷം വീട്ടിൽ പോയ ശിവാനന്ദ് ഇന്ന് രാവിലെയോടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉs ൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചികിത്സാ പി ഴ വാണ് മരണകാരണമെന്ന്‌ ആരോപിച്ച് അശുപത്രിയിൽ സംഘർഷാസ്ഥ നിലനിൽക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top