പശുവിറച്ചി കൈവശം വെച്ചന്ന ആരോപണം, മുസ്ലീം സ്ത്രീകൾക്ക് മർദ്ദനം

മധ്യപ്രദേശിൽ മാട്ടിറച്ചി കെവശംവെച്ച സ്ത്രീകളെ സംഘം ചേർന്ന് മർദിച്ചു. മാൻഡസോറിലെ റെയിൽ വേ സ്റ്റേഷനിലാണ് രണ്ട് മുസ്ലീം സ്ത്രീകളെ ഒരുകൂട്ടമാളുകൾ ചേർന്ന് ആക്രമിച്ചത്. രണ്ട് സ്ത്രീകളുടെ കൈവശം ബീഫ് സൂക്ഷിച്ചുണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് അവരെ അറസ്റ്റ് ചെയ്യാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു സംഭവം.

ഗോമാതാ കീ ജയ് എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ഒരു സംഘം സ്ത്രീകൾക്ക് നേരെ അക്രമം നടത്തിയത്. സംഘത്തിലുണ്ടായിരുന്ന സ്ത്രീകളാണ് ഇവരെ ആക്രമിക്കുന്നത്.

ആൾകൂട്ടത്തെ നിയന്ത്രിക്കാനോ അക്രമം ചെറുക്കാനോ തയ്യാറാകാതെ പോലീസും ആളുകളും നോക്കി നിൽക്കുകയായിരുന്നു. സ്ത്രീകളുടെ സംഘം ഇവരെ അരമണിക്കൂറോളം മർദിച്ചു. ദൃക്‌സാക്ഷികളിൽ ഒരാൾ മൊബൈലിൽ പകർത്തിയ ആക്രമണത്തിന്റെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

പോലീസ് നടത്തിയ പരിശോധനയിൽ 30 കിലോഗ്രാമോളം ഇറച്ചി സ്ത്രീകളിൽ നിന്ന് കണ്ടെടുത്തു. എന്നാൽ പരിശോധനയിൽ ഇത് പശുവിറച്ചിയല്ലെന്നും പോത്തിറച്ചിയാണെന്നും വ്യക്തമായതായി പോലീസ് അറിയിച്ചു.

അനധികൃതമായി ഇറച്ചികൈവശംവെച്ചതിന് സ്ത്രീകൾക്കെതിരെ കേസെടുത്തു. എന്നാൽ സ്ത്രീകളെ മർദിച്ചവർക്കെതിരെ ഇതുവരെയും നടപടിയെടുത്തിട്ടില്ല.

സ്ത്രീകളെ ആക്രമിച്ച സംഭവത്തിൽ രാജ്യസഭ പ്രക്ഷുബ്ധമായി. വിഷയത്തിൽ അപലപിച്ച് ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി രംഗത്തെത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top