വിവാദ പ്രസംഗത്തിന് ന്യായീകരണവുമായി കോടിയേരി
July 28, 2016
1 minute Read

വിവാദമായ പയ്യന്നൂര്‍ പ്രസംഗത്തിന് ന്യായീകരണവുമായി കോടിയേരി ബാലകൃഷ്ണന്‍. സ്വയ രക്ഷയ്ക്ക് വേണ്ടി ചെറുത്ത് നില്‍പ് ആകാമെന്ന് ഭരണഘടന പറയുന്നുണ്ട് എന്നാണ് കോടിയേരിയുടെ വിശദീകരണം. ഇതിന്റെ പേരില്‍ എന്ത് നടപടി നേടാനും തയ്യാറാണെന്ന് കോടിയേരി പറഞ്ഞു.
പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ സിപിഎം സംഘടിപ്പിച്ച വര്‍ഗ്ഗീയതയ്ക്കെതിരെയുള്ള ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്യവെയാണ് കോടിയേരി വിവാദ പരാമര്‍ശം നടത്തിയത്. ബിജെപി-ആര്‍എസ്സ് എസ്സ് അക്രമങ്ങള്‍ക്കെതിരെ പാര്‍ട്ടി അണികള്‍ ജാഗ്രത പാലിക്കണമെന്നും ആക്രമിക്കാന്‍ വരുന്നവര്‍ വന്നത് പോലെ തിരിച്ച് പോകാന്‍ പാടില്ലെന്നുമാണ് കോടിയേരി പ്രസംഗത്തില്‍ പറഞ്ഞത്. വയലിലെ പണിയ്ക്ക് വരമ്പത്ത് കൂലി കിട്ടും. ആക്രമിക്കാന്‍ വന്നാല്‍ കൈയ്യുംകെട്ടി നോക്കി നില്‍ക്കില്ലെന്നും കോടിയേരി പറഞ്ഞിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement