Advertisement

ബിനാമി ഇടപാട്; സ്വത്ത് കേന്ദ്രം പിടിച്ചെടുക്കും

July 28, 2016
Google News 1 minute Read

ബിനാമി പേരിൽ സമ്പാദിക്കുന്ന സ്വത്ത് പിടിച്ചെടുക്കാൻ സർക്കാറിന് അധികാരം നൽകുന്ന ബിനാമി ഇടപാട് (നിരോധിത) ഭേദഗതി നിയമം-2016 ലോക്‌സഭ പാസാക്കി. ബിനാമി ഇടപാടിന്റെ പേരിൽ പിടിക്കപ്പെട്ടവർക്കുള്ള കഠിന തടവ് അടക്കമുള്ള ശിക്ഷയും നിയമത്തിലുണ്ട്. ബിനാമി സ്വത്തിന്റെ നിർവചനത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.

ഇല്ലാത്ത കമ്പനികളുടെ പേരിലുള്ളവയും നേരിട്ട് ഒരാളുടെ പേരിൽ രജിസ്റ്റർ ചെയ്ത് മറ്റൊരാൾ അനുഭവിച്ചുവരുന്നതുമായ സ്വത്തും ബിനാമിയായി കണക്കാക്കും.

കള്ളപ്പണം തടയുന്നതിനുള്ള നടപടികളിൽ പ്രധാനപ്പെട്ടതാണ് നിയമ ഭേദഗതി ബില്ലെന്ന്, ബില്ലിനെകുറിച്ചുള്ള ചർച്ചക്ക് മറുപടി പറയവെ, ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പറഞ്ഞു.

കള്ളപ്പണം പിടിച്ചെടുക്കുന്ന കാര്യത്തിൽ സർക്കാർ നിലവിൽ നേരിടുന്ന ഒട്ടേറെ പ്രായോഗിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള വ്യവസ്ഥകളും ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നിയമത്തിന്റെ പരിധിയിൽനിന്ന് ആരാധനാലയ ങ്ങളെ ഒഴിവാക്കി. നിയമത്തിലെ സെക്ഷൻ 58ൽ ഇക്കാര്യം വ്യക്തമാക്കുന്നു. ഇത് പ്രകാരം സ്വത്ത് ആരാധനാലയങ്ങളുടേതെന്ന് ബോധ്യപ്പെട്ടാൽ അവയെ നിയമത്തി ന്റെ പരിധിയിൽനിന്ന് ഒഴിവാക്കാൻ സർക്കാറിന് അധികാരമുണ്ട്.

സ്വത്ത് ആരാധനാലയങ്ങളുടെ പേരിൽ ഉൾപ്പെടുത്തുകയും അത് മറ്റുള്ളവർ വ്യവസാ യികമായി അനുഭവിക്കുകയും ചെയ്യുന്ന തട്ടിപ്പുകൾക്ക് സാധ്യതയുണ്ട്. അത് സർക്കാർ അനുവദിക്കില്ല. അത്തരം കേസുകളിൽ കർശന പരിശോധനക്കും നടപടിക്കുമുള്ള നിർദേശങ്ങൾ ഭേദഗതി നിയമത്തിലുണ്ടെന്നും മന്ത്രി അരുൺ ജെയ്റ്റിലിപറഞ്ഞു.

ഭൂമി ഇടപാട് സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ വരുന്നതിനാൽ, ബിനാമി സ്വത്താണെന്ന് കണ്ടത്തെി സർക്കാർ ഏറ്റെടുക്കുന്ന ഭൂമി സംസ്ഥാന സർക്കാറുകളുടെ കൈവശം നൽകണമെന്ന് ചർച്ചയിൽ പങ്കെടുത്ത വിവിധ എം.പിമാർ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം കേന്ദ്രം തള്ളി.

നിയമം കൊണ്ടുവന്നതും നടപ്പാക്കുന്നതും കേന്ദ്രസർക്കാറാണ് എന്നതിനാൽ പിടിച്ചെടുക്കുന്ന ഭൂമിയും കേന്ദ്രത്തിന്റെ കൈവശമാണ് വന്നുചേരുകയെന്ന് ധനമന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here