കാണാതായ നാവിക സേനാ വിമാനം വിശാഖപ്പട്ടണത്ത് തകര്‍ന്നു വീണു?

ചെന്നൈയില്‍ നിന്ന് പോർട് ബ്ലെയറിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ നാവിക സേനാ വിമാനം വിശാഖപ്പട്ടണത്തിന് സമീപത്തെ കാട്ടില്‍ തകര്‍ന്നു വീണതായി സംശയം. സുരുഗുഡു റിസര്‍വ് വനമേഖലയിലാണ് തകര്‍ന്ന് വീണെന്ന് സംശയിക്കുന്നത്. ഇവിടുത്തെ ആദിവാസികള്‍ വിമാനം തകര്‍ന്നു വീഴുന്നത് കണ്ടതായി മൊഴി നല്‍കിയിട്ടുണ്ട്. ഇത് ഒൗദ്യാഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വ്യോമസേനാംഗങ്ങള്‍ ഇവിടെ പരിശോധന നടത്താനായി തിരിച്ചിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥന് രഘുവീര്‍ വര്‍മ്മയുടെ മൊബൈല്‍ അപകടം കഴിഞ്ഞ് ആറുദിവസത്തിന് ശേഷവും പ്രവര്ത്തിക്കുന്നുണ്ടായിരുന്നെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. ഇദ്ദേഹത്തിന്റെ ഫോണിലെ മൊൈല്‍ ഡാറ്റ ഓണ്‍ ആണെന്നും ബന്ധുക്കള്‍ വെളിപ്പെടുത്തി. മെസഞ്ചറില്‍ ഇദ്ദേഹം ലാസ്റ്റ് സീന്‍ എന്ന് കാണിക്കുന്നത്, ജൂലായ് 26 ന് ആണ്.
ഇക്കഴിഞ്ഞ ജൂലൈ 22നാണ് ചെന്നൈയില്‍ നിന്ന് പോർട് ബ്ലെയറിലേക്കുള്ള യാത്രയ്ക്കിടെ വ്യോമസേനയുടെ എഎൻ–32 വിമാനം കാണാതായത്. വിവിധ സേനാവിഭാഗങ്ങളിലെ 29 പേരുമായാണ് വിമാനം അപ്രത്യക്ഷമായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here